ഹെറോയിന്‍ കൈവശം വെച്ചു; ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഷെഹാന്‍ മദുശങ്ക റിമാന്‍ഡില്‍

കൊളംബോ: (www.kvartha.com 26.05.2020) ഹെറോയിന്‍ കൈവശം വെച്ചതിനും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഷെഹാന്‍ മദുശങ്കയെ റിമാന്‍ഡ് ചെയ്തു. കളിച്ചുണ്ടാക്കിയ സല്‍പേരിനേക്കാള്‍ കളത്തിനു പുറത്തെ മോശം സ്വഭാവങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയിരിക്കയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഷെഹാന്‍ മദുശങ്ക. മയക്കു മരുന്ന് കൈവശം വച്ചതിനു താരത്തെ രണ്ടാഴ്ചത്തെ റിമാന്‍ഡില്‍ വച്ചിരിക്കുകയാണു പൊലീസ്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ ശ്രീലങ്കയിലാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ്. വാഹനങ്ങളുടെ സഞ്ചാരത്തിന് ഉള്‍പ്പെടെ കടുത്ത നിയന്ത്രണമാണു രാജ്യത്തുള്ളത്. ഇതിനിടെയാണ് ഞായറാഴ്ച ഒരു സുഹൃത്തിനൊപ്പം ലങ്കന്‍ നഗരമായ പന്നലയിലൂടെ താരത്തിന്റെ സഞ്ചാരം. കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഷെഹാനെ പൊലീസ് പിടികൂടിയത്. ഷെഹാനില്‍ നിന്ന് രണ്ട് ഗ്രാം ഹെറോയിനാണു പൊലീസ് പിടിച്ചെടുത്തത്. ഇതുവരെ 1141 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശ്രീലങ്കയില്‍ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Young Sri Lanka pacer Shehan Madushanka detained over alleged possession of drugs, Sri Lanka, Cricket, Sports, Remanded, Police, Crime, Criminal Case, friend, Lockdown, World.

ശ്രീലങ്കയ്ക്കായി ഒരു ഏകദിനവും ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഷെഹാന്‍. 2018 ജനുവരിയില്‍ ശ്രീലങ്കയ്ക്കായി അരങ്ങേറിയെങ്കിലും പരിക്കുകള്‍ കാരണം മൂന്ന് രാജ്യാന്തര മത്സരങ്ങള്‍ മാത്രമാണു താരത്തിന് കളിക്കാന്‍ സാധിച്ചത്. ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തില്‍ ഹാട്രിക് വിക്കറ്റ് നേട്ടത്തോടെയാണു താരം തന്റെ വരവറിയിച്ചത്.

25കാരനായ ഷെഹാന്‍ ശ്രീലങ്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ 14 ഫസ്റ്റ് ക്ലാസ്, 19 ലിസ്റ്റ് എ, 17 ട്വന്റി20 മത്സരങ്ങളാണു കളിച്ചിട്ടുള്ളത്. തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കുകള്‍ കാരണം 2018 ഫെബ്രുവരിക്കു ശേഷം കളിച്ചിട്ടില്ല.

Keywords: Young Sri Lanka pacer Shehan Madushanka detained over alleged possession of drugs, Sri Lanka, Cricket, Sports, Remanded, Police, Crime, Criminal Case, friend, Lockdown, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?