രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത: ആവശ്യവുമായി അഞ്ച് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. കോവിഡ് ഭീതിക്കിടെ റെയില്‍വേ സേവനം പുനരാരംഭിക്കുന്നതിനോടും സംസ്ഥാനങ്ങള്‍ വിയോജിച്ചു. രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കരുതെന്ന് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിമാര്‍, ലോക്ക് ഡൗണ്‍ നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു.
അഞ്ചു സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചെന്നൈ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ, തമിഴ്‌നാട്ടില്‍ മെയ് 31വരെ ട്രെയിന്‍ സര്‍വീസിന് അനുമതി നല്‍കരുതെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത്. ട്രെയിന്‍ സര്‍വീസ് ആരംഭിക്കരുതെന്ന് തെലങ്കാനയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Powered by Info News For You
Comments
Post a Comment