കരുതലോടെ കാസര്‍കോട്; അതിഥി തൊഴിലാളികളുമായി ട്രെയിന്‍ ഝാര്‍ഖണ്ഡിലേക്ക് യാത്രയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.05.2020) കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1,053 അതിഥി തൊഴിലാളികളുമായി ഝാര്‍ഖണ്ഡിലേക്ക് ഒരു ട്രെയിന്‍ കാഞ്ഞങ്ങാട് നിന്ന് യാത്രയായി. കരുതലോടെ കാസര്‍കോട് അവരെ യാത്രയാക്കി. പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്നുമുള്ള നിര്‍ദേശങ്ങളെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഓരോ അതിഥി തൊഴിലാളികളേയും ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള താല്‍പര്യം അറിഞ്ഞ ശേഷം താല്‍പര്യം അറിയിച്ച ആളുകളുടെ ലിസ്റ്റ് ജില്ലാ തലത്തിലേക്ക് കൈമാറി. ബുധനാഴ്ച രാത്രിയോടെ അന്തിമ ലിസ്റ്റ് തയ്യാറായി. 1,270 പേരുടെ ലിസ്റ്റാണ് തയ്യാറായത്. അതില്‍ 1,249 പേരാണ് നാട്ടിലേക്ക് യാത്രയാവാന്‍ സന്നദ്ധരായിരുന്നത്. എന്നാല്‍ 1,053 പേരാണ് യാത്രയ്ക്ക് തയ്യാറായി വ്യാഴാഴ്ച കാഞ്ഞങ്ങാട് എത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചു വരുത്തി. കോവിഡ് പരിശോധന നടത്തി നോണ്‍ കോവിഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കി. ശേഷം ട്രെയിന്‍ ടിക്കറ്റും, അന്‍പതു രൂപ ഭക്ഷണപ്പൊതിക്കുമായി തൊഴിലാളികളില്‍ നിന്നും ഈടാക്കി. പരിശോധനാ സമയത്ത് അവര്‍ക്കുള്ള ഭക്ഷണം സൗജന്യമായി നല്‍കി. ഉച്ചയോടെ കെഎസ്ആര്‍ടിസി ബസില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. നേരത്തേ തയ്യാറാക്കിയിരുന്ന ചപ്പാത്തി, കറി, വെള്ളം അടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തു. ശേഷം രാത്രി 8.15 മണിക്ക് കരുതലോടെ അതിഥി തൊഴിലാളികളെ യാത്രയാക്കി. 1,053 പേര്‍ യാത്രയായി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ട്രെയിനിന് പച്ചക്കൊടി കാട്ടി.

Kanhangad, news, Kerala, Kasaragod, District Collector, Train, Railway station, Guest workers, Dr. D Sajith Babu, Kasargod guest workers returning to native places

Keywords: Kanhangad, news, Kerala, Kasaragod, District Collector, Train, Railway station, Guest workers, Dr. D Sajith Babu, Kasargod guest workers returning to native places


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?