നാട്ടിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടുന്ന മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ; മുഴുവന്‍ വിസാ പിഴകളും റദ്ദാക്കി, രാജ്യം വിടാന്‍ മൂന്നുമാസം സമയം അനുവദിക്കുമെന്നും ഉത്തരവ്


അബൂദബി: (www.kvartha.com 14.05.2020) യുഎഇയിലെ വിസ, എമിറേറ്റ്‌സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ഉത്തരവ്. താമസവിസക്കാര്‍ക്കും, സന്ദര്‍ശകവിസക്കാര്‍കും ഈ ആനൂകൂല്യം ലഭിക്കും. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്‍ന്നവര്‍ക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം. പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന ഉത്തരവാണിത്.

വിസാ കാലാവധി തീര്‍ന്ന് അനധികൃതമായി യുഎഇയില്‍ തുടരുന്നവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ മെയ് 18 മുതല്‍ മൂന്ന് മാസം സമയം അനുവദിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കുന്നതിനാല്‍ ഫലത്തില്‍ പൊതുമാപ്പിന്റെ പ്രയോജനമാണ് പ്രവാസികള്‍ക്ക് ലഭിക്കുക. പിഴയുള്ളതിനാല്‍ പ്രത്യേക വിമാനങ്ങളില്‍ പോലും നാട്ടിലെത്താന്‍ ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ പുതിയ ഉത്തരവ് പ്രയോജനകരമാകും.

Abu Dhabi, News, Gulf, World, Visa, Fine, Cancelled, UAE, Waive, Expat, All UAE visa fines have been waived

Keywords: Abu Dhabi, News, Gulf, World, Visa, Fine, Cancelled, UAE, Waive, Expat, All UAE visa fines have been waived


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?