തെറ്റായ വിവരങ്ങള്‍ നല്‍കി; പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിക്കും യുപി കോണ്‍ഗ്രസ് മേധാവി അജയ് കുമാര്‍ ലല്ലുവിനുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.kvartha.com 20.05.2020) തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിക്കും യുപി കോണ്‍ഗ്രസ് മേധാവി അജയ് കുമാര്‍ ലല്ലുവിനുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

അതിഥി തൊഴിലാളികള്‍ക്കായുള്ള ബസുകള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിക്കും യുപി കോണ്‍ഗ്രസ് മേധാവി അജയ് കുമാര്‍ ലല്ലുവിനുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഓട്ടോകള്‍, ഇരുചക്രവാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ബസുകളുടെ പട്ടിക അയച്ചുകൊണ്ട് കോണ്‍ഗ്രസ് തട്ടിപ്പ് നടത്തിയെന്നാണ് യുപി സര്‍ക്കാരിന്റെ ആരോപണം.

Migrants' Bus Row: UP Police Book State Congress Chief, Priyanka Gandhi's Aide for 'Forgery', New Delhi, News, FIR, Yogi Adityanath, Priyanka Gandhi, Twitter, Allegation, Congress, Politics, National

യോഗി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിക്കുകയാണെന്നാണ് ഇതിനോടള്ള പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. അതിഥി തൊഴിലാളികളെ സഹായിക്കാന്‍ രാഷ്ട്രീയ ഭിന്നത മറന്നു പ്രവര്‍ത്തിക്കേണ്ട സമയത്ത് സാധ്യമായ എല്ലാ തടസങ്ങളും സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. നിങ്ങള്‍ വേണമെങ്കില്‍ ബിജെപിയുടെ ബാനര്‍ ബസുകളില്‍ വച്ചുകൊള്ളൂ എങ്കിലും ബസുകള്‍ വേണ്ടെന്നു വയ്ക്കരുത്. രാഷ്ട്രീയത്തിന്റെ പേരില്‍ മൂന്നു ദിവസമാണ് പാഴാക്കിയിരിക്കുന്നത്. നിരവധി തൊഴിലാളികള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയാണെന്നും പ്രിയങ്ക കുറ്റുപ്പെടുത്തി.

ഔറൈയിലുണ്ടായ അപകടത്തില്‍ 24 തൊഴിലാളികള്‍ മരിക്കുകയും 36 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന്, അതിഥി തൊഴിലാളികള്‍ക്കായി 1,000 ബസുകള്‍ സര്‍വീസ് നടത്താമെന്ന് പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. രണ്ടു ദിവസം മുന്‍പ് പ്രിയങ്കയുടെ അഭ്യര്‍ഥനയ്ക്ക് യുപി സര്‍ക്കാര്‍ അനുവാദവും നല്‍കി. ബസുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയ്ക്കു കത്തും നല്‍കി. ലക്‌നൗവില്‍ ബസുകള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് മറുപടി കത്തു നല്‍കി.

പിന്നാലെ 500 ബസുകള്‍ വീതം നോയിഡ, ഗാസിയാബാദ് അതിര്‍ത്തികളിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു സര്‍ക്കാര്‍ മറ്റൊരു കത്തു നല്‍കി. രേഖകള്‍ പരിശോധിച്ച് എത്രയും പെട്ടെന്ന് ബസുകള്‍ ഉപയോഗിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പെര്‍മിറ്റ് എടുക്കാന്‍ സമയം വേണമെന്നും വൈകിട്ട് അഞ്ചു മണിയോടെ മാത്രമേ ബസുകള്‍ എത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രിയങ്കയുടെ ഓഫീസ് മറുപടി നല്‍കി.

കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ പറയുന്ന രജിസ്ട്രേഷന്‍ നമ്പരുകള്‍ ബസുകളുടേതല്ല, ഓട്ടോയുടെയും ഇരുചക്രവാഹനങ്ങളുടെയും മറ്റുമാണെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലു പറഞ്ഞിരുന്നു.

അതേസമയം പ്രിയങ്ക ഗാന്ധി കുടിയേറ്റക്കാര്‍ക്കായി വാഗ്ദാനം ചെയ്ത ബസുകള്‍ക്ക് യോഗി ആദിത്യനാഥ് അനുമതി നല്‍കുന്നില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ദീപക് ഭതി ചോട്ടിവാല, ട്വിറ്ററില്‍ പങ്കുവച്ചത് കുംഭമേളയുടെ ചിത്രമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ യുപിലെ പ്രയാഗ്രാജില്‍ നടന്ന കുംഭമേളയില്‍ 503 ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചിത്രമായിരുന്നു അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ചത്.

'ലജ്ജാകരമാണ്. പ്രിയങ്ക ഗാന്ധി അനുവദിച്ച 1,000 ബസുകള്‍ ഉത്തര്‍പ്രദേശില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അതില്‍ കുടിയേറ്റക്കാര്‍ക്ക് വീട്ടിലെത്താം. പക്ഷേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്‍കുന്നില്ല' അദ്ദേഹം ട്വീറ്റിനൊപ്പം കുറിച്ചു. എന്നാല്‍ ചിത്രം കുംഭമേളയുടെതാണ് കാണിച്ച് ട്വിറ്റര്‍, ഫെയ്‌സ്ബുക് ഉപയോക്താക്കളും രംഗത്തെത്തിയിരുന്നു.

Keywords: Migrants' Bus Row: UP Police Book State Congress Chief, Priyanka Gandhi's Aide for 'Forgery', New Delhi, News, FIR, Yogi Adityanath, Priyanka Gandhi, Twitter, Allegation, Congress, Politics, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?