അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ല; ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നത് മുടങ്ങി; നടന്‍ ആത്മഹത്യ ചെയ്തനിലയില്‍
മുംബൈ: (www.kvartha.com 17.05.2020) അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ല, ഇതോടെ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നത് മുടങ്ങി. മാനസിക സംഘര്‍ഷത്തിലായ നടന്‍ ആത്മഹത്യ ചെയ്തനിലയില്‍. ആദത് സേ മജ്ബൂര്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയനായ നടന്‍ മന്‍മീത് ഗ്രെവാള്‍ (52) ആണ് നവി മുംബൈയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9 30 മണിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്‍മീത് സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. പ്രതിഫലം ലഭിക്കാത്തതിനാല്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നത് മുടങ്ങി. വിദേശത്ത് പോയി ജോലി ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിനിടെയാണ് കൊറോണ ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ഭാര്യ രവീന്ദ്ര കൗര്‍ പറയുന്നു.
രവീന്ദ്ര കൗര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കയാണ് മന്‍മീത് കിടപ്പു മുറിയിലേക്ക് പോയത്. ഏറെനേരം കഴിഞ്ഞും അനക്കമൊന്നും ഇല്ലാതായപ്പോള്‍ മുറിയില്‍ ചെന്നു നോക്കി. അപ്പോഴാണ് മന്‍പ്രീത് മരിച്ചുകിടക്കുന്നത് കണ്ടത്. ഉടനെ സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്‍മീതും രവീന്ദ്ര കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.
Keywords: TV actor Manmeet Grewal commits suicide; he was in depression due to debts, Mumbai, News, Actor, Declaration, Hospital, Suicide, National.

Powered by Info News For You

Comments
Post a Comment