'ഉംപുന്‍' അതിശക്തമായ ചുഴലിക്കാറ്റായി ബുധനാഴ്ച തീരത്തേക്ക്


ദേശീയം (www.evisionnews.co): 'ഉംപുന്‍' അതിശക്തമായ ചുഴലിക്കാറ്റായി മാറി സൂപ്പര്‍ സൈക്ലോണ്‍ ആകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപുന്‍ ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറി.  തുടര്‍ന്നള്ള അടുത്ത മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗതയിലെത്തി സൂപ്പര്‍ സൈക്ലോണ്‍ ആകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മെയ് 20ന് വൈകിട്ട് പശ്ചിമ ബംഗാളിലെ ദിഖ ബംഗ്ലാദേശിലെ ഹതിയ ദ്വീപിനും ഇടയില്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ മുകളില്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത. 1999ലെ 'ഒഡിഷ സൂപ്പര്‍ സൈക്ലോണിന്' ശേഷം  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന അദ്യ സൂപ്പര്‍ സൈക്ലോണ്‍ ആയേക്കും ഉംപുന്‍. 2019ലെ 'ക്യാര്‍' സൂപ്പര്‍ സൈക്ലോണ്‍, 2007ലെ  'ഗോനു' സൂപ്പര്‍  സൈക്ലോണ്‍ എന്നിവയാണ് അറബിക്കടലില്‍ അടുത്ത് ഉണ്ടായ സൂപ്പര്‍ സൈക്ലോണ്‍. ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളത്തില്‍ മഴയും കാറ്റും തുടരും. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?