ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമുക്ക് ഒന്നിച്ചു പോരാടാം, നിര്‍ണായകമായ ഈ ഘട്ടത്തില്‍ നമുക്ക് കൊവിഡ് പോരാളികള്‍ക്ക് നന്ദി പറയാം; ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെല്‍ഹി: (www.kvartha.com 07.05.2020) ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കൊവിഡ് എന്ന ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമുക്ക് ഒന്നിച്ചു പോരാടാമെന്നും ഈ സമയത്ത് കൊവിഡ് പോരാളികള്‍ക്ക് നന്ദി പറയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മുഴുവനാളുകള്‍ക്കും പ്രധാനമന്ത്രി ബുദ്ധപൂര്‍ണിമ ആശംസകള്‍ അറിയിച്ചു.

ബുദ്ധന്‍ ത്യാഗത്തിന്റെയും സേവനത്തിന്റെയും പര്യായമാണ്. ഇന്നും സേവനത്തിന്റെയും ത്യാഗത്തിന്റെയും ഒരുപാട് ഉദാഹരണങ്ങള്‍ നാം കാണുന്നു. കൊവിഡ് പ്രതിരോധത്തിനായി പൊരുതുന്നവര്‍ക്കായി ഈ നിമിഷം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമ്മുക്ക് ഒന്നിച്ചു പോരാടാം. നിര്‍ണായകമായ ഈ ഘട്ടത്തില്‍ നമ്മുക്ക് കൊവിഡ് പോരാളികള്‍ക്ക് നന്ദി പറയാം എന്ന് പ്രധാനമന്ത്രി പറഞ്ഞു.

News, National, New Delhi, Prime Minister, Narendra Modi, Budha poornima day, Covid 19, PM Modi addressed the nation on budha poornima day

ഈ പ്രതിസന്ധി കാലത്ത് സേവനങ്ങള്‍ക്ക് മുന്നോട്ടിറങ്ങുന്നവരെ അഭിനന്ദിക്കുന്നു. നിരാശയ്ക്കും സങ്കടത്തിനും സാധ്യതയുള്ള ഈ സമയത്ത് ബുദ്ധ വചനം ആശ്വാസമാണ്. ഇന്ത്യ നിസ്വാര്‍ത്ഥ സേവനമാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. ഇന്ത്യ നിരവധി രാജ്യങ്ങളുടെ സഹായത്തിനെത്തി. പല രാജ്യങ്ങളും ഇന്ത്യയുടെ സേവനത്തിനെത്തി. ഇന്ത്യയുടെ വികസനം ലോകത്തിന്റെ പുരോഗതിക്ക് സഹായിക്കും. മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, National, New Delhi, Prime Minister, Narendra Modi, Budha poornima day, Covid 19, PM Modi addressed the nation on budha poornima day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?