ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; കൊറോണ മരുന്നെന്ന് പറഞ്ഞ് കാമുകന് സ്ത്രീകളെ ഉപയോഗിച്ച് വിഷം നല്‍കിയയാള്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി: (https://ift.tt/2zi3PMz) ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് കൊറോണ മരുന്നെന്ന് പറഞ്ഞ് കാമുകന് സ്ത്രീകളെ ഉപയോഗിച്ച് വിഷം നല്‍കിയയാള്‍ അറസ്റ്റില്‍. കൊറോണ വൈറസ് ബാധ തടയുന്നതിനായുള്ള മരുന്നെന്ന വ്യാജേന ഹോംഹാര്‍ഡിനും കുടുംബത്തിനുമാണ് സ്ത്രീകളെ ഉപയോഗിച്ച് പ്രദീപ് (42) എന്നയാള്‍ വിഷം നല്‍കിയത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. മരുന്ന് നല്‍കാനായി ഇയാള്‍ രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുക്കുകയും ഹോം ഗാര്‍ഡായി പ്രവര്‍ത്തിക്കുന്നയാളുടെ വീട്ടിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന അയക്കുകയുമായിരുന്നു.

News, National, India, New Delhi, Love, Husband, Wife, Murder Attempt, Case, Police, Family, Health, Man hatches 'corona warrior' plan in vain to eliminate wife's 'lover'

വടക്കന്‍ ദില്ലിയിലെ അലിപൂര്‍ പ്രദേശത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. ഹോം ഗാര്‍ഡനോട് പ്രതികാരം ചെയ്യാനാണ് പ്രദീപ് സ്ത്രീകളെ വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരാണെന്ന് പറഞ്ഞാണ് സ്ത്രീകള്‍ ഹോംഗാര്‍ഡിന്റെ വീട്ടില്‍ എത്തിയത്. അണുബാധ തടയാനുള്ള മരുന്നാണിതെന്ന് സ്ത്രീകള്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. സുരക്ഷിതരായിരിക്കാന്‍ ഇത് കഴിക്കണമെന്ന് ഉപദേശിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ കുടുംബത്തിന് ദ്രാവക രൂപത്തിലുള്ള ഒന്ന് കഴിക്കാനായി കൊടുത്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത് കഴിച്ച കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് രണ്ട് സ്ത്രീകളെ പൊലീസ് തിരിച്ചറിഞ്ഞത്. ഇവരാണ് പ്രദീപിനെ കുറിച്ച് വിവരം നല്‍കിയത്. ഭാര്യയുടെ വിവാഹേതര ബന്ധത്തിന് പ്രതികാരം ചെയ്യാനായി പ്രദീപ് സ്ത്രീകള്‍ക്ക് പണം നല്‍കി കുടുംബത്തിന് വിഷം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
  
Keywords: News, National, India, New Delhi, Love, Husband, Wife, Murder Attempt, Case, Police, Family, Health, Man hatches 'corona warrior' plan in vain to eliminate wife's 'lover'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?