വീട്ടില്‍ നിന്നും ബൈക്കില്‍ കറങ്ങാനിറങ്ങിയ യുവ ദമ്പതികളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഹാസന്‍ (കര്‍ണാടക): (https://ift.tt/35SpTcD) വീട്ടില്‍ നിന്നും ബൈക്കില്‍ കറങ്ങാനിറങ്ങിയ യുവ ദമ്പതികളുടെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേളൂര്‍ മുരഹള്ളിയിലെ അര്‍തേഷ് (27), ഭാര്യ ഹെന്നള്ളിയിലെ കൃതിക എന്നിവരെയാണ് ഹേമാവതി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.
ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ് അര്‍തേഷ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ബൈക്കില്‍ കറങ്ങാനിറങ്ങിയ ഇരുവരെയും ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുചെന്നപ്പോഴാണ് പുഴക്കരയില്‍ ബൈക്ക് നിര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുഴയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സക്ലേഷ്പൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുഴക്കരയില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വീണ് മരിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
Keywords: Karnataka, News, Death, Marriage, Bike, Newly-married couple on jolly ride die together

Powered by Info News For You

Comments
Post a Comment