മുംബൈയിലെ ആശുപത്രി വാര്‍ഡില്‍ കൊവിഡ് രോഗികള്‍ക്കിടയില്‍ കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് ബെഡില്‍ കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യം ട്വീറ്റ് ചെയ്ത് ബിജെപി എംഎല്‍എ


മുംബൈ: (https://ift.tt/35Ec1m5) മുംബൈയിലെ ആശുപത്രി കൊവിഡ് വാര്‍ഡില്‍ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. കൊവിഡ് രോഗികള്‍ക്കിടയില്‍ കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് ബെഡില്‍ മൃതദേഹങ്ങളും കിടത്തിയിരിക്കുന്നു. ബിജെപി എംഎല്‍എ നിതീഷ് റാണെയാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് രംഗത്തെത്തിയത്. മുംബൈ കോര്‍പ്പേറേഷന്‍ നടത്തുന്ന സയന്‍ ആശുപത്രിയിലേതാണ് ദൃശ്യങ്ങള്‍.


News, National, Mumbai, Dead Body, hospital, Patient, MLA, BJP, Twitter, Dead bodies with patients in ward at hospital Mumbai BJP MLA Tweet

കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങള്‍ വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലില്‍ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങള്‍. ഇതിനിടയില്‍ കൂടെ ആളുകള്‍ നടക്കുന്നതും കാണാം. മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായാണ് ബിജെപി എംഎല്‍എ എത്തിയത്.

Keywords: News, National, Mumbai, Dead Body, hospital, Patient, MLA, BJP, Twitter, Dead bodies with patients in ward at hospital Mumbai BJP MLA Tweet 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?