യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടാനൊരുങ്ങി വിമാനകമ്പനികള്‍, ടിക്കറ്റ് ചാർജ് മൂന്നിരട്ടിയിലേറെ വർധിപ്പിക്കാൻ ധാരണ, പ്രതിസന്ധി മറികടക്കാനെന്ന് വിശദീകരണം

ന്യൂഡെൽഹി: (www.kvartha.com 04.05.2020) ലോക്ക്ഡൗണിന് ശേഷം നിരക്കുകള്‍ കുത്തനെ കൂട്ടാനൊരുങ്ങി വിമാനകമ്പനികള്‍. നിലവിലെ നിരക്കിൽ മൂന്നിരട്ടിയോളം വര്‍ധന വരുമെന്നാണ് സൂചന. കൊറോണ വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും കാരണം കമ്പനികള്‍ നേരിടുന്ന കോടികളുടെ നഷ്ടം ഒരു പരിധിവരെയെങ്കിലും നികത്താന്‍ ചാർജ് വർധന നടപ്പാക്കിയേപറ്റൂ എന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. രാജ്യാന്തര സര്‍വീസുകളും ആഭ്യന്തര വിമാനയാത്രകളും ഇതില്‍പെടും.


Flight cHarges to be hikes

കോവിഡിന്റെ പശ്ചാത്തലത്തിൽ വരുന്ന കുറെ മാസക്കാലം വിമാനയാത്രയിലും സുരക്ഷിത അകലം പാലിച്ചേ മതിയാകൂ. അതിനാല്‍ രണ്ടു സീറ്റുകള്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടേക്കും എന്ന് സൂചനയുണ്ട്. എല്ലാ ഫ്‌ളൈറ്റിലും അവസാനത്തെ മൂന്ന് നിരകള്‍ ഒഴിച്ചിടും. എത്തും കൂടിയാകുന്നതോടെ വിമാന കമ്പനികൾക്ക് കൂടുതൽ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനാവാത്തതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി പറയുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തും വിദേശ രാജ്യങ്ങളിലും സ്വകാര്യ എയര്‍ലൈനുകള്‍ ഉള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ സ്ഥിതി മറികടക്കണമെങ്കില്‍ ആനുപാതികമായ നിരക്കു വര്‍ധന നടപ്പാക്കുകയേ മാര്‍ഗമുള്ളൂ എന്ന് എയര്‍ ഇന്ത്യ മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജിതേന്ദര്‍ ഭാര്‍ഗവ ഉള്‍പ്പെടെ വ്യക്തമാക്കിക്കഴിഞ്ഞു.

കൊറോണയ്ക്ക് ശേഷം കോര്‍പ്പറേറ്റ് കമ്പനികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു മാസം വരെ ഫ്‌ളൈറ്റ് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Summary: Airline Companies plans to increase fares sharply amid COVID-19 criss


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?