കളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ജനല്‍പ്പാളി തലയില്‍ വീണ് നാലരവയസുകാരന് ദാരുണാന്ത്യം

കുളത്തുപ്പുഴ: (www.kvartha.com 14.05.2020) കളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ജനല്‍പ്പാളി തലയില്‍ വീണ് നാലരവയസുകാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍-ജസ്‌ന ദമ്പതികളുടെ മകന്‍ അയാന്‍ (നാലര) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ ഇവരുടെ വീടിനു മുന്നിലായിരുന്നു ദുരന്തം നടന്നത്.

മുഹമ്മദ് ഷാനും കുടുംബവും വീടിനോടു ചേര്‍ന്നുതന്നെ കെട്ടിടനിര്‍മാണത്തിനുള്ള കട്ടിളയും ജനലുകളും മറ്റും കോണ്‍ക്രീറ്റില്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സ്ഥാപനം നടത്തിവരുന്നുണ്ട്. സമീപത്തായി ചാരിവെച്ചിരുന്ന ജനല്‍പ്പാളിയില്‍ പിടിച്ചു കളിക്കുന്നതിനിടെ ഭാരമേറിയ ജനല്‍ അയാന്റെ മുകളിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അയാനെ ഉടന്‍ തന്നെ അതുവഴി വന്ന ബിഎസ്എന്‍എല്‍ വാഹനത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 A four year old boy died concrete fell to his head while playing, News, Local-News, Accidental Death, Injured, Hospital, Obituary, Child, Kerala

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുളത്തൂപ്പുഴ സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. സഹോദരന്‍: അബിന്‍ഷാ.

Keywords: A four year old boy died concrete fell to his head while playing, News, Local-News, Accidental Death, Injured, Hospital, Obituary, Child, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?