ലോക് ഡൗണില്‍ അടച്ച ബാറില്‍ നിന്ന് വീട്ടില്‍ കൊണ്ടുപോയി വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യം; അനധികൃത മദ്യക്കച്ചവടത്തിന് ബാര്‍ ഉടമ അറസ്റ്റില്‍
മലപ്പുറം: (https://ift.tt/2X9fA1e) അടച്ച ബാറില്‍ നിന്ന് വീട്ടില്‍ കൊണ്ടുപോയി അഞ്ചര ലക്ഷം രൂപയുടെ മദ്യം വിറ്റ ലപ്പുറം വണ്ടൂരിലെ ബാറുടമ അറസ്റ്റില്‍. അനധികൃത മദ്യക്കച്ചവടത്തിനാണ് അറസ്റ്റിലായത്. വണ്ടൂര്‍ സിറ്റി പാലസ് ബാര്‍ ഉടമ നരേന്ദ്രനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാല്‍ വീട്ടില്‍ കൊണ്ടുപോയി വിറ്റത് കണ്ടെത്തിയത്.
ലോക് ഡൗണ്‍ കാലത്ത് ബാറ് എക്‌സൈസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പൂട്ട് പൊളിച്ചാണ് മദ്യം കടത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാറിലെ സ്റ്റോക്കില്‍ മൂന്നൂറ്റി അറുപത് ലിറ്റര്‍ മദ്യം കുറവുണ്ട്. ബാറിലെ കൂടാതെ മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യവും ഇയാള്‍ മദ്യം വിറ്റിരുന്നു.
നാനൂറ് രൂപയുടെ മദ്യം മൂവ്വായിരം രൂപക്ക് വരെ വിറ്റിരുന്നതായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. ഉടമ നരേന്ദ്രനൊപ്പം മദ്യ വില്‍പനക്ക് സഹായം ചെയ്ത മൂന്ന് ബാറ് ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്
Keywords: News, Kerala, Malappuram, Liquor, Shop Owner, Arrested, Business, Illegal Liquor Sale Bar Owner Arrested in Malappuramലോക് ഡൗണ്‍ കാലത്ത് ബാറ് എക്‌സൈസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പൂട്ട് പൊളിച്ചാണ് മദ്യം കടത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാറിലെ സ്റ്റോക്കില്‍ മൂന്നൂറ്റി അറുപത് ലിറ്റര്‍ മദ്യം കുറവുണ്ട്. ബാറിലെ കൂടാതെ മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യവും ഇയാള്‍ മദ്യം വിറ്റിരുന്നു.
നാനൂറ് രൂപയുടെ മദ്യം മൂവ്വായിരം രൂപക്ക് വരെ വിറ്റിരുന്നതായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. ഉടമ നരേന്ദ്രനൊപ്പം മദ്യ വില്‍പനക്ക് സഹായം ചെയ്ത മൂന്ന് ബാറ് ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്
Powered by Info News For You

Comments
Post a Comment