ലോക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വാത്സല്യക്കടയുമായി സീതി സാഹിബ് സ്‌കൂള്‍

കണ്ണൂര്‍: (www.kvartha.com 16.05.2020) കൊവിഡ് സമൂഹ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തായ ലോക് ഡൗണില്‍ ദുരിതം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിച്ച് മാതൃകയാവുകയാണ് തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. വാത്സല്യക്കട എന്ന പേരില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ പലചരക്കുകട തുറന്നുകൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പുതിയ പാഠം സമൂഹത്തിന് പകര്‍ന്നു നല്‍കിയത്. ഈ കടയില്‍ പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും എല്ലാം ഒരുക്കിയിട്ടുണ്ട്.

സ്‌കൂള്‍ മാനേജ്മെന്റ്, സ്റ്റാഫ്, പിടിഎ, തണല്‍ എന്നിവ കൈകോര്‍ത്താണ് വിദ്യാര്‍ത്ഥികള്‍ക്കായി ഈ സ്നേഹ തണല്‍ ഒരുക്കിയത്.ഏതൊക്കെ സാധനങ്ങളാണോ ഒരു കുട്ടിക്ക് ആവശ്യം അത് ഫോണ്‍ വിളിച്ചോ വാട്സ് ആപ്പ് വഴിയോ ക്ലാസ് ടീച്ചര്‍മാരെ അറിയിച്ചാല്‍ മതി. അവര്‍ ഈ ലിസ്റ്റ് വാത്സല്യക്കടയിലെ അധ്യാപകര്‍ക്ക് നല്‍കും. അവര്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് ഓരോ സ്ഥലങ്ങളിലും ചുമതല നല്‍കിയിട്ടുള്ള അധ്യാപകര്‍ക്ക് കൈമാറും. തുടര്‍ന്ന് സ്‌കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ എത്തിച്ചുനല്‍കും. മുഴുവന്‍ സാധനങ്ങളും സൗജന്യമായാണ് നല്‍കുന്നത്.

Kannur, News, Kerala, school, Students, Lockdown, MLA, Inauguration, Teacher, Valsalyakkada

സ്‌കൂളിലെ 3600 വിദ്യാര്‍ത്ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നിലവില്‍ 2000 കുട്ടികള്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ക്ക് ലിസ്റ്റ് നല്‍കിയിട്ടുണ്ട്. തളിപ്പറമ്പിലെ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരാണ് വാത്സല്യക്കട സജ്ജമാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് സഹായം നല്‍കിയത്. മാനുഷികതയുടെ വലിയ ഒരു തലമാണ് സീതി സാഹിബ് സ്‌കൂളിലെ വാത്സല്യക്കടയിലൂടെ പ്രകടമാവുന്നെതെന്നും സ്നേഹം പാഠപുസ്തക താളുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് കെ എം ഷാജി എംഎല്‍എ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ പി കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം കാസിം, നഗരസഭാ കൗണ്‍സിലര്‍മാരായ പി പി മുഹമ്മദ് നിസാര്‍, കെ മുഹമ്മദ് ബഷീര്‍, പി സി നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kannur, News, Kerala, school, Students, Lockdown, MLA, Inauguration, Teacher, Valsalyakkada


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?