മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ടെത്തുന്നവരെ കര്‍ശന നിരീക്ഷണത്തിലാക്കുമെന്ന് ഐ ജി
കാസര്‍കോട്: (https://ift.tt/2zYgjcg) മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ടെത്തുന്നവരെ കര്‍ശന നിരീക്ഷണത്തിലാക്കുമെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു. തലപ്പാടിയിലെ അതിര്‍ത്തി ചെക്‌പോസ്റ്റിലെത്തുന്നവരെ പോലീസ് എസ് കോര്‍ട്ടിലാവും വീടുകളിലെത്തിക്കുക. ഇതിനായി ഓരോ വാഹനത്തിനും എസ്‌കോര്‍ട്ടുണ്ടാവും. രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിലായിരിക്കും പ്രവേശിപ്പിക്കുക.
രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. ഇവര്‍ ഒരു കാരണവശാലും 14 ദിവസം വീടിന് പുറത്തിറങ്ങാന്‍ പാടില്ല. വീട്ടിലെ മറ്റ് അംഗങ്ങളുമായി സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഈ വീടും പരിസരവും ട്രിപ്പിള്‍ ലോക് ഡൗണില്‍ ആയിരിക്കും. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണവും പാട്രോളിംഗ് സംഘത്തിന്റെ നിരീക്ഷണവും ഉണ്ടാവും. നിരീക്ഷണത്തിലുള്ള ആള്‍ പുറത്തിറങ്ങുന്നില്ല എന്ന് പോലീസ് ഉറപ്പാക്കും.
മറ്റു ജില്ലകളിലേക്ക് പോകുന്നവരെക്കറിച്ചുള്ള വിവരങ്ങള്‍ അവരുടെ പ്രദേശത്തെ പോലീസിനും കൈമാറും. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഐ ജി. പറഞ്ഞു. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് ജനങ്ങളുടെ പൂര്‍ണസഹകരണമുണ്ടാവണമെന്നും ഐ ജി കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, IG on peoples return
< !- START disable copy paste -->
രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. ഇവര്‍ ഒരു കാരണവശാലും 14 ദിവസം വീടിന് പുറത്തിറങ്ങാന്‍ പാടില്ല. വീട്ടിലെ മറ്റ് അംഗങ്ങളുമായി സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഈ വീടും പരിസരവും ട്രിപ്പിള്‍ ലോക് ഡൗണില്‍ ആയിരിക്കും. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണവും പാട്രോളിംഗ് സംഘത്തിന്റെ നിരീക്ഷണവും ഉണ്ടാവും. നിരീക്ഷണത്തിലുള്ള ആള്‍ പുറത്തിറങ്ങുന്നില്ല എന്ന് പോലീസ് ഉറപ്പാക്കും.
മറ്റു ജില്ലകളിലേക്ക് പോകുന്നവരെക്കറിച്ചുള്ള വിവരങ്ങള്‍ അവരുടെ പ്രദേശത്തെ പോലീസിനും കൈമാറും. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഐ ജി. പറഞ്ഞു. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് ജനങ്ങളുടെ പൂര്‍ണസഹകരണമുണ്ടാവണമെന്നും ഐ ജി കൂട്ടിച്ചേര്‍ത്തു.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment