അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക
ഈ അഞ്ച് സംസ്ഥാനങ്ങളില്‍ വ്യാപകമായി കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ വരെ റിപ്പോര്‍ട്ട് ചെയ്ത് 135 പുതിയ കൊവിഡ് കേസുകളില്‍ 118 ഉം മറ്റിടങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് വന്നവര്‍ക്കാണ്. വിമാന, ട്രെയിന്‍ യാത്രയുള്‍പ്പടെ സമ്പൂര്‍ണ യാത്രാവിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വരുന്നത് മൂലം വലിയ ഭാരമാണ് കര്‍ണാടകത്തിനുള്ളതെന്നാണ് കര്‍ണാടക നിയമമന്ത്രി ജെ.സി മധു സ്വാമി മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. തിരികെയെത്തുന്നവരെ ക്വാറന്റീനില്‍ വെക്കുന്നതില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Powered by Info News For You

Comments
Post a Comment