ഗോവയില്‍ നിന്നെത്തി കാസര്‍കോട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു: സ്രവം പരിശോധനക്ക് അയക്കും


കാസര്‍കോട് (www.evisionnews.co): ഗോവയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപം ടിഎസ് മൊയ്തീനിന്റെ ഭാര്യ ആമിന (63) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് പറയയുന്നു. 

ചൊവാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്. ആരോഗ്യവകുപ്പ് അധികൃരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 

അതേസമയം സ്രവം കോവിഡ് പരിശോധനക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. മക്കള്‍: സഈദ്, ഉദൈഫത്ത്. കോവിഡ് പരിശോധനാ ഫലമെത്തിയ ശേഷം മൃതദേഹം മറവ് ചെയ്യും. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?