ടിക് ടോക്; ട്രെയിനിന് മുകളില്‍ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റു

ബംഗളൂരു: (www.kvartha.com 15.05.2020) ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ചരക്ക് ട്രെയിനിന് മുകളില്‍ കയറിയ 22കാരന് വൈദ്യുതാഘാതമേറ്റു. ബംഗളൂരുവിലെ കെ എസ് ആര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മൈസൂരുവില്‍ നിന്നെത്തിയ ചരക്ക് ട്രെയിനിന് മുകളില്‍ കയറി വീഡിയോ എടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതിക്കമ്പിയില്‍ തട്ടുകയും ഉടന്‍ തന്നെ യുവാവ് താഴേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ജീവനക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അതേസമയം യുവാവിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Bangalore, News, National, Train, Youth, hospital, Railway, Tik Tok, Injured, Accident, 22 year old man suffers burn injuries while trying to shoot Tik Tok video on train

Keywords: Bangalore, News, National, Train, Youth, hospital, Railway, Tik Tok, Injured, Accident, 22 year old man suffers burn injuries while trying to shoot Tik Tok video on train


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?