കണ്ണൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: (www.kvartha.com 18.05.2020) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. പുതുച്ചേരി സ്വദേശിയായ 27കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ എയര്‍ഇന്ത്യ എയര്‍ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലെ ജീവനക്കാരനാണ്. പുതുച്ചേരിയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് ഇദ്ദേഹം.
മട്ടന്നൂര്‍ വിമാനത്താവളത്തിന് തൊട്ടടുത്തുവച്ചായിരുന്നു അപകടം. യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അപകട സമയത്ത് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച ആളുകളടക്കം മുപ്പതോളം പേരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ ഇദ്ദേഹം വിമാനത്താവളത്തില്‍ ഡ്യൂട്ടി ചെയ്തിട്ടില്ല.
Keywords: Kannur, News, Kerala, COVID19, Airport, Treatment, Accident, Medical College, Kannur airport employee confirmed covid 19

Powered by Info News For You

Comments
Post a Comment