ആരോഗ്യ രംഗത്തെ ഷാര്‍ജ ഉദുമ മണ്ഡലം കെഎംസിസിയുടെ കൈതാങ്ങ് അഭിനന്ദനീയം: നീസാര്‍ തളങ്കര

ഷാര്‍ജ (www.evisionnews.co): കോവിഡ് പശ്ചാത്തലത്തില്‍ യുഎഇ ഹെല്‍ത്ത് രംഗത്തു ഷാര്‍ജ ഉദുമ മണ്ഡലം കെഎംസിസി നിര്‍വഹിക്കുന്ന കൈതാങ്ങ് അഭിനന്ദനീയമെന്ന് ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് ഉദ്്ഘാടനം നിര്‍വഹിച്ച് നിസാര്‍ തളങ്കര പറഞ്ഞു. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഷാര്‍ജയിലെത്തിയ നിസാര്‍ തളങ്കരയെ ഉദുമ മണ്ഡലം കെഎംസിസി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

മണ്ഡലം പ്രസിഡന്റ് താഹ ചെമ്മനാട് അധ്യക്ഷത വഹിച്ചു. സൈഡ് മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ജമാല്‍ ബൈത്താന്‍, ഗഫൂര്‍ ബേക്കല്‍, ഷാഫി തച്ചങ്ങാട്, ഖദര്‍ പാലോത്ത്  പ്രസംഗിച്ചു. അബ്ബാസ് മാങ്ങാട്, നാസര്‍ കല്ലിങ്കല്‍, ഫസല്‍ അഷ്ഫാഖ്, ഫിറോസ് മാസ്തിഗുഡ, ബഷീര്‍ മാണിയൂര്‍, അബ്ദുള്ള കമമ്പലം നേതൃത്വം നല്‍കി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍, സെക്രട്ടറി അബ്ദുള്ള മല്ലശേരി ക്യാമ്പ് സന്ദര്‍ശിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?