പ്രസവത്തിനു ശേഷം വീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞ് അസ്വസ്ഥത അനുഭവപ്പെട്ട യുവതി മരിച്ചു

കാസര്‍കോട്: (https://ift.tt/3cJdIBH) പ്രസവത്തിനു ശേഷം വീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞ് അസ്വസ്ഥത അനുഭവപ്പെട്ട യുവതി മരിച്ചു. ബന്തിയോട് കയ്യാര്‍ നഗറിലെ ഇബ്രാഹിം- മറിയുമ്മ ദമ്പതികളുടെ മകളും പള്ളിക്കര പള്ളിപ്പുഴയിലെ സവാദിന്റെ ഭാര്യയുമായ ഖദീജത്ത് റമീസ (26) ആണ് മരിച്ചത്.

ആഴ്ചകള്‍ക്ക് മുമ്പ് റമീസ പെണ്‍കുഞ്ഞിന് ജന്മ നല്‍കിയിരുന്നു. സുഖപ്രസവമായിരുന്നു. ഇതിനു ശേഷം ബന്തിയോട്ടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ആഇശത്ത് ഷിഫ എന്ന് കുഞ്ഞിന് പേര് നല്‍കി. കഴിഞ്ഞ ബുധനാഴ്ചയാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ റമീസയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സ നടത്തിവരുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

മൃതജേഹം കയ്യാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Bandiyod, Pallikara, Woman died after delivery
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?