മലപ്പുറത്ത് ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു
മലപ്പുറം: (https://ift.tt/3bOznXR) മലപ്പുറത്ത് ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. ഉപ്പള പച്ചിലംപാറയിലെ മുഹമ്മദ് ഹനീഫ്- ആഇശ ദമ്പതികളുടെ മകന്‍ മുഹമ്മദ് റഷീദ് (28) ആണ് മരിച്ചത്. പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ പുതിയിരുത്തി സ്‌കൂള്‍പടിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉപ്പള പച്ചിലംപാറ സ്വദേശി അബ്ദുല്ലയുടെ മകന്‍ ജമാലിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എറണാകുളത്ത് ജോലി ചെയ്യുന്ന റഷീദ് കാസര്‍കോട്ടേക്ക് വരികയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. നാട്ടുകാര്‍ ഓടിക്കൂടി ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും റഷീദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
നേരത്തെ ഗള്‍ഫിലായിരുന്ന റഷീദ് ആറു മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് എറണാകുളത്ത് ജോലിക്ക് പോവുകയായിരുന്നു. സുഹൈല്‍, മഅ്ഷൂഖ്, മഹ്സീന എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Malappuram, Kasaragod, Kerala, News, Natives, Death, Accident, Kasaragod native died in accident at Malappuram

Powered by Info News For You

Comments
Post a Comment