ഈദ് ആഘോഷം; കോവിഡ് നിയന്ത്രണ പരിധി വിടരുതെന്ന് മുസ്ലിം സംഘടനകള്‍

കണ്ണൂര്‍: (https://ift.tt/36qYdf3) ലോക് ഡൗണ്‍ നാലാം ഘട്ട ഇളവിന്റെ ആനുകൂല്യത്തില്‍ ഈദ് ദിന ഇടപഴകലും യാത്രയും പൊതു ഇടങ്ങളില്‍ അനിയന്ത്രിതമായ നിലയിലാവരുതെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് സ്വയം ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. ഇപ്പോഴത്തെ ഇളവ് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതക്കും അടിസ്ഥാന കാര്യത്തിനുള്ള സൗകര്യവുമെന്നതില്‍ പരിമിതപ്പെടുത്തി അനാവശ്യമായ ഇടപഴകള്‍ സ്വയം നിയന്ത്രിക്കേണ്ടതാണ്.

ഗള്‍ഫില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവരും അവരുമായി ബന്ധപ്പെട്ടവരും സ്വയം പാലിക്കേണ്ട ക്വാറന്റൈന്‍ മര്യാദ സമൂഹത്തിന്റെ മൊത്തം സുരക്ഷയുമായി ബന്ധപ്പെട്ട ധാര്‍മ്മികമായ ബാധ്യതയാണ്. സര്‍ക്കാറിന്റെ നിയമപരമായ ഉത്തരവാദിത്വ നിര്‍വഹണം വിജയിക്കേണ്ടത് ജനങ്ങളുടെ ആത്മാര്‍ത്ഥത കൂടി ചേരുമ്പോഴാണെന്ന കാര്യം വിസ്മരിച്ചു കൂട. സാമൂഹിക അകലവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ പാലിക്കാന്‍ മുസ്ലിംകള്‍ നിയമപരമായി മാത്രമല്ല പ്രവാചക ചര്യയുമായി ബന്ധപ്പെട്ട വിശ്വാസപരമായ കടമയെന്ന നിലയിലും സ്വയം സന്നദ്ധരാവുന്നുണ്ട്. പള്ളികള്‍ അടച്ചിടുകയും റമദാന്‍ വേളയില്‍ ഭവനങ്ങളെ ഭക്തി സാന്ദ്രമാക്കുകയും പെരുന്നാള്‍ നമസ്‌കാരത്തെ ഗാര്‍ഹിക തലത്തിലാക്കേണ്ടിയും വന്നത് ഉയര്‍ന്ന മാതൃകയാണ്. ഈ നിലപാടിന്റെ ഉദ്ദേശ്യശുദ്ധിയെ കളങ്കപ്പെടുത്തുന്ന വിധമാവരുത് ഈദ് സമ്പര്‍ക്കം. പെരുന്നാളിന്റെ ഗൃഹസന്ദര്‍ശനമുള്‍പ്പെടെയുള്ളവ സോഷ്യല്‍ മീഡിയ കൂടിക്കാഴ്ചകളില്‍ പരിമിതപ്പെടുത്തിയും മറ്റും നിയന്ത്രിക്കണമെന്നും നേതാക്കള്‍അഭ്യര്‍ഥിച്ചു.
 Eid-Al-Fithr-2020, Kannur, Kerala, News, Muslim, Leaders, Eid, Celebration, Muslim Leaders on Eid Celebration

പി.പി. ഉമര്‍ മുസല്യാര്‍ (സമസ്ത), പി. കുഞ്ഞിമുഹമ്മദ് (മുസ്ലിം ലീഗ്), പി.കെ. അലികുഞ്ഞി ദാരിമി (കേരള മുസ്ലിം ജമാഅത്ത്), എ.കെ അബ്ദുല്‍ ബാഖി (സുന്നി മഹല്ല് ഫെഡറേഷന്‍), പി.കെ മുഹമ്മദ് സാജിദ് നദ് വി (ജമാഅത്തെ ഇസ് ലാമി), പി.കെ. ഇബ്രാഹിം ഹാജി (കെ.എന്‍.എം), സി.എ.അബൂബക്കര്‍ (കെ.എന്‍.എം മര്‍കസുദഅ്വവ), അബ്ദുന്നാസര്‍ സ്വലാഹി (വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍) എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പു വെച്ചു.


Keywords: Eid-Al-Fithr-2020, Kannur, Kerala, News, Muslim, Leaders, Eid, Celebration, Muslim Leaders on Eid Celebration


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?