മൂവാറ്റുപുഴയില്‍ വാഹനാപകടം; യുവനടന്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

മൂവാറ്റുപുഴ: (www.kvartha.com 04.05.2020) മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ വാഹനാപകടത്തില്‍ യുവനടന്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. 'പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനായി അഭിനയിച്ച വാളകം മേക്കടമ്പ് നടപ്പറമ്പില്‍ ബേസില്‍ ജോര്‍ജ് (30), വാളകം ഇലവങ്ങത്തടത്തില്‍ ബാബുവിന്റെ മകന്‍ നിധിന്‍ (35), വാളകം ഇല്ലേല്‍ വീട്ടില്‍ ജോയിയുടെ മകന്‍ അശ്വിന്‍ ജോയ് (29) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വാളകം മറ്റപ്പിള്ളില്‍ ലതീഷ് (30), സാഗര്‍ (19), കെട്ടിടത്തിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികളായ റമോണ്‍ ഷേഖ് (37), അമര്‍, ജയദീപ് (30) എന്നിവര്‍ക്കാണു പരിക്കേറ്റത്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ വാളകം മേക്കടമ്പ് പള്ളിത്താഴത്താണ് അപകടം. കോലഞ്ചേരിയില്‍നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം, പൊങ്ങണത്തില്‍ ജോണിന്റെ വീടിനോടു ചേര്‍ന്നുള്ള കടയിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ബേസില്‍ ജോര്‍ജും നിധിനും അശ്വനും ആശുപത്രിയിലെത്തും മുമ്പേ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Muvattupuzha, News, Kerala, Accident, Accidental Death, Death, Injured, hospital, Car, Actor, Three died in car accident near muvattupuzha

Keywords: Muvattupuzha, News, Kerala, Accident, Accidental Death, Death, Injured, hospital, Car, Actor, Three died in car accident near muvattupuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?