അന്തമാന്‍ നികോബാര്‍ ദ്വീപില്‍ കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പള്ളികളിലെ ബാങ്ക് വിളി നിരോധിച്ചിറക്കിയ ഉത്തരവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇടപെട്ട് പുനസ്ഥാപിച്ചു
മലപ്പുറം: (www.kvartha.com 06.05.2020) കേന്ദ്രഭരണ പ്രദേശമായ അന്തമാന്‍ നികോബാര്‍ ദ്വീപില്‍ കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പള്ളികളിലെ ബാങ്ക് വിളി നിരോധിച്ചിറക്കിയ ഉത്തരവ് പിന്‍വലിച്ചു. റമദാന്‍ ഒന്ന് മുതല്‍ പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഒടുവില്‍ ഉത്തരവ് ദ്വീപ് ചീഫ് സെക്രട്ടറി പിന്‍വലിക്കുകയായിരുന്നു.
മാധ്യമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അന്തമാനിലെ കോണ്‍ഗ്രസ് എംപിയെ വിഷയം ധരിപ്പിക്കാനായി എഐസിസി ജന. സെക്രട്ടറി കെസി വേണുഗോപാലിനോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് അദ്ദേഹം എംപിയും അന്തമാന്‍ പിസിസി പ്രസിഡന്റുമായ കുല്‍ദീപ് റായി ശര്‍മയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുല്‍ദീപ് റായ് ശര്‍മ ചീഫ് സെക്രട്ടറിക്ക് കത്തിലൂടെ ബാങ്ക് പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ശക്തമായ നേതൃ സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇശാ നമസ്‌കാരത്തിന്റെ ബാങ്കോടെ ഒരാഴ്ചയോളം നീണ്ട വിലക്ക് പുന:സ്ഥാപിക്കുകയായിരുന്നു. കൊവിഡ് 19 ന്റെ മറവില്‍ അധികൃതര്‍ ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷ മുസ്ലീങ്ങളെയാണെന്നാണ് ദ്വീപ് നിവാസികളുടെ ആരോപണം. ലോകത്ത് ഒരിടത്തും കൊവിഡ് പ്രതിരോധത്തിനായി പള്ളികളിലെ ബാങ്ക് നിരോധിച്ചിട്ടില്ലെന്നും ദ്വീപ് നിവാസികള്‍ പറയുന്നു.
മാര്‍ച്ച് മാസം 24 ന് ഡെല്‍ഹിയില്‍ നിന്നെത്തിയ 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ ടെസ്റ്റില്‍ 11 പേരും രോഗ വിമുക്തരവുകയായിരുന്നു. പിന്നീട് ബാംബൂ ഫ് ളാറ്റ് വില്ലേജിലെ പൊലീസുകാരനില്‍ നിന്നു 22 പേര്‍ക്ക് ഗ്രാമത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ പള്ളി ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പള്ളി ഇമാമിനെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ എട്ടു പേരെ അധികൃതര്‍ ഹോം ക്വാറന്റൈന്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്ക് വിളി നിരോധിച്ചത്.
കൊവിഡ് ബാധിതരുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ക്വാറന്റൈനിലാക്കുന്ന വിചിത്ര നടപടിയും ഇവിടെയുണ്ട്. നിസ്‌കാര സമയം അറിയാനുള്ള ബാങ്ക് വിളി പുന:സ്ഥാപിക്കാനുള്ള ദ്വീപ് വാസികളുടെ ആഗ്രഹമാണ് മുനവറലിയുടെ ഇടപെടലോടെ സഫലമായത്. കേന്ദ്രഭരണ പ്രദേശമായ ഈ ദ്വീപിലെ ചീഫ് സെക്രട്ടറിയും ഗവര്‍ണറും ഡിസിയും എസ്ഡിഎമ്മും തഹസില്‍ദാറും പൊലീസ് മേലധികാരികളുമുള്‍പ്പെടെയുള്ള അധികൃതരാരും നേരത്തെ വിഷയത്തില്‍ ഇടപെടാത്തതാണ് വിഷയം ഇത്രമേല്‍ വഷളാകാന്‍ ഇടയാക്കിയത്. കേരളത്തില്‍ നിന്നുള്ള നിരവധി പേരാണ് ആന്തമാനിലെ പള്ളികളില്‍ ജോലി ചെയ്യുന്നത്.

Keywords: Panakkadu munavararali Shihab Thangal intervened and restored the bank ban on mosque in the Andaman and Nicobar Islands, Malappuram, Religion, Media, Mosque, Politics, Congress, AICC, Letter, Kerala.
Powered by Info News For You

Comments
Post a Comment