കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി ഒന്നാം പേജ് നീക്കിവെച്ച് ന്യൂയോര്‍ക്ക് ടൈംസ്, പട്ടികയിലെ വെറും പേരുകളല്ലെന്നും ഇത് നമ്മള്‍ തന്നെയാണെന്നും പത്രം
വാഷിങ്ടണ്‍: (www.kvartha.com 24.05.2020) അമേരിക്കയില്‍ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞതോടെ മരിച്ചവര്‍ക്കായി ഒന്നാം പേജ് നീക്കിവെച്ച് ന്യൂയോര്‍ക്ക് ടൈംസ്. അമേരിക്കയിൽ രോഗവ്യാപനത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജ്. കോവിഡ് ബാധിച്ച് മരിച്ച ആയിരം പേരുടെ വിവരങ്ങളാണ് ഞായറാഴ്ച് പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് ഗ്രാഫിക്‌സ് ഡെസ്‌കിലെ അസിസ്റ്റന്റ് എഡിറ്റര്‍ സിമോണെ ലാന്‍നാണ് ആശയത്തിന് പിന്നില്‍. കോവിഡ് മരണസംഖ്യ ഒരു ലക്ഷം എത്തുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇത്തരമൊരു ആശയം ചര്‍ച്ചക്കെത്തിയത്.
പ്രതീകാത്മകമായി ഏതെങ്കിലും ചിത്രങ്ങളോ ചിഹ്നങ്ങളോ മറ്റു ഗ്രാഫിക്‌സോ ചെയ്താല്‍ അത് ജനങ്ങളുമായി ഇത്രമേല്‍ സംവദിക്കില്ലെന്ന ബോധ്യത്തിലാണ് സിമോണ്‍ ലാന്റണ്‍ ഒന്നാം പേജ് തന്നെ ചരമക്കോളമാക്കിയത്. പേജിലെ പേരുകൾ പട്ടികയിലെ വെറും പേരുകളല്ലെന്നും ഇത് നമ്മള്‍ തന്നെയാണെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. കണക്കുകൂട്ടാനാകാത്ത നഷ്ടമെന്നാണ് കോവിഡിനെതുടര്‍ന്നുള്ള ദുരന്തത്തെ പത്രം വിശേഷിപ്പിക്കുന്നത്.
Summary: 'An Incalculable Loss': NY Times Sunday Front Page Features 1,000 Coronavirus Related Obits

Powered by Info News For You

Comments
Post a Comment