വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് മറ്റൊരു വഴിയിലൂടെ കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമം; പോലീസില്‍ പരാതി നല്‍കി
ഉഡുപ്പി: (https://ift.tt/3b01kv8) വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് മറ്റൊരു വഴിയിലൂടെ കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമം. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. ഉഡുപ്പി സങ്കതെകട്ടെയിലാണ് സംഭവം. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന യുവതിയാണ് ബ്രഹ്മാവര്‍ പോലീസില്‍ പരാതി നല്‍കിയത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടെയാണ് യുവാവെത്തി ബൈക്കില്‍ ലിഫ്റ്റ് കൊടുത്തത്. പോകേണ്ട വഴിയിലല്ലാതെ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ച യുവാവില്‍ നിന്നും രക്ഷപ്പെട്ടാണ് പോലീസിലെത്തി പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Mangalore, news, Top-Headlines, National, ദേശീയം, Crime, Bike rider accused of attempting to molest woman on pretext of helping
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment