ദുരൂഹസാഹചര്യത്തില്‍ മരിച്ചയാളുടെ സംസ്‌കാരം തിടുക്കത്തില്‍ നടത്താന്‍ ശ്രമം: അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നെത്തിയ പൊലീസ് പാതി ദഹിപ്പിച്ച മൃതദേഹം വീണ്ടെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി

ജയ്പൂര്‍: (https://ift.tt/36RXCDI) ആരോഗ്യവാനായിരുന്നയാള്‍ പെട്ടെന്ന് മരിച്ചതോടെ മൃതദേഹം സംസ്‌കരിക്കാനുള്ള കുടുംബാംഗങ്ങളുടെ നീക്കം ജയ്പൂര്‍ പൊലീസ് തടഞ്ഞു. ദുരൂഹ സാചര്യത്തില്‍ മരിച്ചയാളുടെ സംസ്‌കാരം തിരിക്കിട്ടു നടത്താനുള്ള വീട്ടുകാരുടെ ശ്രമമാണ് അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്നു പൊലീസ് ഇടപെട്ടു തടഞ്ഞത്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന രാമാവ്താര്‍ ജംഗിദി(52) ആണ് മരിച്ചത്.

News, National, India, Jaipur, Death, Dead Body, Funeral, Family, Police, Complaint, hospital, Attempt to hasten the burial of mysterious death

ശനിയാഴ്ച രാത്രിവരെ ജംഗിദ് ആരോഗ്യവാനായിരുന്നെന്നും തങ്ങള്‍ക്കൊപ്പം മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പൊലീസിനോടു പറഞ്ഞു. ജംഗിദും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും തമ്മിലുള്ള ബന്ധം മോശമായിരുന്നുവെന്നാണ് സൂചന. റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജംഗിദ് നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചുവെന്നാണ് കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചത്.

രാവിലെ 9 മണിയോടെ മൃതദേഹം ജ്യോതി നഗറിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. 9.30 ന് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ചിതയ്ക്കു തീകൊളുത്തിയിരുന്നു.

എന്നാല്‍, ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തീയണച്ച് പാതിദഹിച്ച മൃതദേഹം തിരിച്ചടുത്ത് സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാനൊരുങ്ങുകയാണ് അധികൃതര്‍.

സംഭവത്തില്‍ വീട്ടുകാരുടെ വാദം കോവിഡ്-19 ചട്ടങ്ങള്‍ പ്രകാരം ടെസ്റ്റ് നടത്തി ഫലം പോസിറ്റീവാണെങ്കില്‍ വിധിയാംവണ്ണം അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ വരുമെന്നു കരുതിയാണ് തിരക്കിട്ട് സംസ്‌കാരം നടത്തിയതെന്നാണ്.

Keywords: News, National, India, Jaipur, Death, Dead Body, Funeral, Family, Police, Complaint, hospital, Attempt to hasten the burial of mysterious death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?