ഉത്രയുടെ കുഞ്ഞ് സൂരജിന്റെ ബന്ധുവീട്ടില്‍; യുവതിയുടെ പിതാവിന് കൈമാറുമെന്ന് പൊലീസ്
കൊല്ലം: (www.kvartha.com 26.05.2020) കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ ഒന്നര വയസുള്ള കുഞ്ഞിനെ പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി. കുഞ്ഞിനെ ഉടന്‍ ഉത്രയുടെ പിതാവിന് കൈമാറും. ഉത്രയുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അടൂരിലെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് അഞ്ചല്‍ പൊലീസും അടൂര്‍ പൊലീസുമാണ് കുട്ടിയെ അന്വേഷിച്ച് പറക്കോട്ടുള്ള വീട്ടില്‍ എത്തിയത്. കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ യുവതിയുടെ വീട്ടുകാര്‍ക്ക് വിട്ടു നല്‍കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനിടെ സൂരജിന്റെ വീട്ടുകാര്‍ കുഞ്ഞിനെ മാറ്റുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
Keywords: Kollam, News, Kerala, Police, Uthra, Husband, Baby, Uthra's baby will handover to her family today
Powered by Info News For You

Comments
Post a Comment