കോവിഡ് പ്രതിരോധ വാക്‌സിന്‍ ഈ വര്‍ഷം തന്നെ, ഓസ്‌ട്രേലിയയിൽ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു, പുറത്തിറക്കുന്നത് അമേരിക്കൻ കമ്പനി
മെല്‍ബണ്‍: (www.kvartha.com 26.05.2020) കൊവിഡിനെതിരായ വാക്‌സിന്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷ നല്‍കി ഓസ്‌ട്രേലിയയില്‍ പരീക്ഷണം പുരോഗമിക്കുന്നു. കൊറോണ വൈറസ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന ഭയപ്പെടുന്ന സാഹചര്യത്തിലാണ് വാക്‌സിന്‍ പരീക്ഷണം. പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി യു എസ് ബയോടെക്‌നോളജി കമ്പനി നോവ വാക്‌സ് അറിയിച്ചു. ഒരു വര്‍ഷത്തിനകം പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ട പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി നോവ വാക്‌സ് ഗവേഷണ മേധാവി ഡോ.ഗ്രിഗറി ഗ്ലെൻ അറിയിച്ചു. മെല്‍ബണ്‍, ബ്രിസ്ബണ്‍ നഗരങ്ങളിലെ 131 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തുന്നത്.
ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി ഡസനിലേറെ വാക്‌സിനുകള്‍ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്. നോവ വാക്‌സ് നിര്‍മിച്ച നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിന്‍ അവസാനഘട്ട പരിശോധനയില്‍ വിജയിച്ചത് അടുത്തിടെയാണ്. ആദ്യഘട്ടത്തിൽ വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കും. തുടർഘട്ടത്തിൽ എത്രത്തോളം ഫലപ്രദമാണെന്ന് പരീക്ഷിക്കും. കൂടുതല്‍ ഡോസുകള്‍ നിര്‍മിക്കുന്നുണ്ട്. പരീക്ഷണം ഫലപ്രദവും വിജയപ്രദവും ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഗ്രിഗറി ഗ്ലെന്‍ പറഞ്ഞു. സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ കൊറോണയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് വാക്‌സിനുകളെ വിശേഷിപ്പിക്കാന്‍ സാധിക്കൂ. നിലവില്‍ യുഎസ്സിലെ മരുന്ന് കമ്പനിയായ ഗിലിയഡിന്റെ റെംഡിസിവിറിന് പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
Summary: Novavax begins human trials of its COVID-19 vaccine in Australia

Powered by Info News For You

Comments
Post a Comment