ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന ഉത്തരവ്: പ്രവാസലോകത്ത് വൻപ്രതിഷേധം, തീരുമാനം തിരുത്തണമെന്നും ആവശ്യം
ദുബൈ/കാസർകോട്: (https://ift.tt/3entGSc) പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന കേരള സർക്കാരിന്റെ തീരുമാനത്തിൽ പ്രവാസികൾക്കിടയിലും പ്രവാസലോകത്തും കടുത്ത പ്രതിഷേധം. കോവിഡ് കാരണം ജോലി നഷ്ടപ്പെടും സംതിക പ്രയാസം അനുഭവിച്ചുമാണ് ബഹുഭൂരിഭാഗം പേരും തിരിച്ചുവരുന്നത്. സ്വന്തമായി ടിക്കറ്റെടുത്തും വിവിധ സന്നദ്ധ സംഘടനകൾ സഹായിച്ചുമാണ് സാമ്പത്തികമായി തകർന്ന പ്രവാസികളുടെ മടക്കം.
നിസഹായരും നിരാശരുമായി എത്തുന്നവരെ പിന്തുണക്കുന്നതിനു പകരം ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന നിർദ്ദേശമാണ് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുള്ളത്. 90 ശതമാനം പ്രവാസികൾക്കും ക്വാറന്റീന്‍ ചെലവ് സ്വന്തമായി താങ്ങാനുള്ള സാമ്പത്തികശേഷി ഉണ്ടാകില്ല. ഇക്കാര്യം ഗൗരവമായി കണക്കിലെടുക്കാതെയാണ് സർക്കാരിന്റെ തീരുമാനമെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.
ക്വാറന്റൈൻ ചെലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിസന്ധി ഘട്ടത്തിൽ പോലും പ്രവാസികളോട് കാണിക്കുന്ന അനീതിയും ക്രൂരതയാണെന്നും ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പ്രവാസികളെ സ്വീകരിക്കാനും അവർക്ക് വേണ്ട ആവശ്യങ്ങൾ സൗജന്യമായി ഒരുക്കാനും തയ്യാറാണെന്ന് കോടതിക്ക് മുന്നിൽ പോലും പറഞ്ഞ സർക്കാർ ഇപ്പോൾ അതിൽ നിന്ന് പിൻവലിയുന്നതിന്റെ ഉദ്ദേശം വ്യക്തമാക്കണം. വിമാന ടിക്കറ്റ് തന്നെ കടം വാങ്ങിയും മറ്റും നാട്ടിൽ എത്തുമ്പോൾ അവരെ കൈയൊഴിയുന്ന സർക്കാർ പ്രവാസികളെ കറവപ്പശുക്കളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസികളിൽ നിന്ന് ദുരിതാശ്വാസ നിധി അടക്കമുള്ള പാലതിലേക്കും പണം വാങ്ങിയശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന അത്യന്തം പ്രതിഷേധാർഹമാണെന്നും പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ പറഞ്ഞു.
Keywords: Dubai, Kasaragod, UAE, Kerala, News, Protest, Government, Protest against expats quarantine arrangements

Powered by Info News For You

Comments
Post a Comment