രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന് പറഞ്ഞ് യാത്രാ പാസ് ഒപ്പിച്ചു; പിന്നാലെ യുവതിയെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി, പൊലീസിനെ കമ്പളിച്ച് മുങ്ങിയ യുവതിയുടെ തട്ടിപ്പ് പൊളിഞ്ഞു

പൊന്നാനി: (www.kvartha.com 08.05.2020) രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന് പറഞ്ഞ് പൊലീസിനെ കമ്പളിപ്പിച്ച് കണ്ണൂരിലേക്കുള്ള യാത്രാപാസ് ഒപ്പിച്ചു യുവതി. പിന്നാലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് യുവതിയുടെ തട്ടിപ്പും പൊളിഞ്ഞുവീണത്. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് കാമുകന്റെ കൂടെ ഒളിച്ചോടാന്‍ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ വിവാഹമോചിതയായ യുവതിയാണ് ഇല്ലാത്ത ഭര്‍ത്താവിന്റെ പേരു പറഞ്ഞ് യാത്രാ പാസ് സംഘടിപ്പിച്ചത്.

സംഭവമറിഞ്ഞതോടെ പൊന്നാനി സിഐ പി എസ് മഞ്ജിത്ത് ലാലും സംഘവും ഉടന്‍ തന്നെ യുവതിയെയും കാമുകനെയും പിടികൂടി. കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെ അടുക്കുകയും ഒളിച്ചോടാന്‍ പദ്ധതിയിടുകയും ചെയ്തു. എന്നാല്‍ ലോക് ഡൗണായതിനാല്‍ ഒളിച്ചോട്ടം നടക്കാതെ പോയി. ലോക് ഡൗണ്‍ വീണ്ടും നീട്ടിയപ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്.

യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും ലോക് ഡൗണില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യാത്രാനുമതി നേടിയതിനും കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് രണ്ടുപേരും പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി.

News, Kerala, Complaint, Police, Case, Marriage, Lockdown, Arrest, Malappuram, Ponnani, lover, Woman, Husband, Treatment, Woman ran away with her lover in Malappuram

Keywords: News, Kerala, Complaint, Police, Case, Marriage, Lockdown, Arrest, Malappuram, Ponnani, lover, Woman, Husband, Treatment, Woman ran away with her lover in Malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?