യുവതിയുടെ മരണം കൊലപാതകമോ? ഭര്‍ത്താവ് വിഷപ്പാമ്പുകളെ കുറിച്ച് യൂട്യൂബില്‍ തിരഞ്ഞതായി പോലീസ് കണ്ടെത്തല്‍
കൊല്ലം: (https://ift.tt/2zYNBrQ) പാമ്പ് കടിയേറ്റ് ചികിത്സയ്ക്കിടെ വീണ്ടും പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. മെയ് ഏഴിനാണ് ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്‍- മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര (25) പാമ്പു കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മകളെ അപായപ്പെടുത്തിയെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.
ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും തിരഞഞതായും ഇയാള്‍ക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടോ എന്നതു കണ്ടെത്താന്‍ ഫോണ്‍ കോളുകളും പരിശോധിച്ചുവരികയാണ്. മകളെ അപായപ്പെടുത്തിയത് സൂരജാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ അഞ്ചല്‍ സിഐക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
ഉത്ര മരിച്ച ദിവസം കിടപ്പു മുറിയുടെ ജനാല തുറന്നിട്ടിരുന്നതായാണ് സൂരജ് പോലീസിനോട് പറഞ്ഞിരുന്നത്. ജനാലയിലൂടെ കയറിയ വിഷപ്പാമ്പ് കടിച്ചാണ് മരണമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ശീതീകരിച്ച മുറിയിലെ കട്ടിലില്‍ കിടന്ന ഉത്രയെ പാമ്പ് കടിച്ചെന്നതു വിശ്വസനീയമല്ലെന്നു പോലീസ് പറയുന്നു. ഇതിനിടെ ഒന്നര വയസുള്ള മകനെ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി എത്തി സൂരജ് കഴിഞ്ഞ ദിവസം ഉത്രയുടെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടു പോയിരുന്നു. ഉത്രയുടെ വീട്ടുകാരാണ് അപായപ്പെടുത്തിയതെന്ന് ആരോപിച്ച് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണ് മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭര്‍ത്താവും മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് കയറി എന്നത് അന്നു സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ രാത്രി ജനാല തുറന്നിട്ടിരുന്നതായാണ് ഭര്‍ത്താവ് വ്യക്തമാക്കിയത്. ഇക്കാര്യങ്ങള്‍ വിശ്വസനീയമല്ലെന്നാണ് ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നത്.
Keywords: Top-Headlines, Kollam, Kerala, Woman, Death, Snake Bite, Police, Investigation, Woman's snake bite death; Police investigation goes on

Powered by Info News For You

Comments
Post a Comment