കൊവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍ക്ക് ആദരം; യുഎഇയില്‍ കാസര്‍കോട് സ്വദേശിയായ ഡോക്ടര്‍ക്ക് ഗോള്‍ഡന്‍ വിസ


ദുബൈ: (https://ift.tt/2LymSok) യുഎഇയില്‍ കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ മലയാളിയും. കാസര്‍കോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സി എച്ച് അബ്ദുര്‍ റഹ് മാനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. കൊവിഡ് കാലത്തെ സേവനങ്ങള്‍ക്ക് യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണിത്. 212 ഡോക്ടര്‍മാര്‍ക്കാണ് ഇത്തരത്തില്‍ ഗോള്‍ഡന് വിസ ലഭിക്കുന്നത്. ഇതില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഡോ അബ്ദുല്‍ റഹ്മാനും.

കഴിഞ്ഞ 17 വര്‍ഷമായി യുഎഇയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ ദുബൈ ലത്തീഫാ ആശുപത്രിയില്‍ കുട്ടികളുടെ രോഗവിദഗ്ധനാണ്. ലത്തീഫ ആശുപത്രിയിലെ കൊവിഡ് രോഗികളെയും മറ്റ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുള്ളവരെയും ശുശ്രൂഷിക്കുന്നതില്‍ ഡോ അബ്ദുല്‍ റഹ്മാനും സംഘവും നിസ്വാര്‍ത്ഥ സേവനം കാഴ്ച വെച്ചിരുന്നു. ഇതിനുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടര്‍ ഡെല്‍ഹി അലിഗഢ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഡി കരസ്ഥമാക്കിയത്. പിന്നീട് ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തില്‍ നിന്ന് ബിരുദവും(എംആര്‍സിപിസിഎച്ച്) നേടി.

പരേതനായ പി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്. വീട്ടമ്മയായ ഷമീമയാണ് ഭാര്യ. മകന്‍ മുഹമ്മദ് നിഹാല്‍ കെ എസ് ഹെഗ്ഡെ ഡെിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. വിദ്യാര്‍ത്ഥികളായ അഹ്മദ് സെയിന്‍, ഹയാ ഫാത്തിമ, ഹലീമ എന്നിവരാണ് മറ്റ് മക്കള്‍. ഭാര്യാപിതാവ് ഡോ.പി സി പി ഉസ്മാന്‍ ദുബൈ സ്വകാര്യ ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്നു. യുഎഇയില്‍ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നേരത്തെ വന്‍കിട നിക്ഷേപകര്‍ക്ക് മാത്രം അനുവദിച്ചിരുന്നു.

COVID19, Doctor, Dubai, Health, Hospital, Kasaragod, News, Gulf, Visa, Keralite Doctor Got Golden Visa in Dubai

Keywords: COVID19, Doctor, Dubai, Health, Hospital, Kasaragod, News, Gulf, Visa,  Keralite Doctor Got Golden Visa in Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?