ഡി. ശില്പ ഐപിഎസ് കാസര്‍കോട് ജില്ലയിലെ ആദ്യത്തെ വനിതാ എസ്പി
നിലവില്‍ ഡി. ശില്‍പ വനിതാ പോലീസ് ബറ്റാലിയന്‍ കമാന്റന്റ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നേരത്തെ കാസര്‍കോട് എഎസ്പിയും ഡിവൈഎസ്പിയുമായി പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് കാസര്‍കോട്ടെ സുരക്ഷാ സന്നാഹങ്ങള്‍ക്ക് പ്രത്യേകം നിയോഗിക്കപ്പെട്ട ഐജി വിജയ് സാഖറെയുടെ ടീമിലും ഉണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ നിയമിതനാവുന്ന 37മത്തെ പോലീസ് ചീഫാണ് കര്‍ണാടക സ്വദേശിനിയായ ഡി ശില്പ.
Powered by Info News For You

Comments
Post a Comment