പാലക്കാട് അട്ടപ്പാടിയില്‍ ചികിത്സയും ഭക്ഷണവും ലഭിക്കാതെ ആദിവാസി യുവാവ് മരിച്ചു; വിശപ്പടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് തനിക്കുള്ളതെന്ന് മരിക്കുന്നതിന് മുന്‍പ് മുരുകന്‍ പറയുന്ന വീഡിയോ പുറത്ത്

പാലക്കാട്: (www.kvartha.com 24.05.2020) പാലക്കാട് അട്ടപ്പാടിയില്‍ ചികിത്സയും മതിയായ ഭക്ഷണവും ലഭിക്കാതെ ആദിവാസി യുവാവ് മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ പാലൂര്‍ ഊരിലെ മുരുകനെയാണ് കഴിഞ്ഞ ദിവസം മലമുകളിലെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിശപ്പടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് തനിക്കുള്ളതെന്ന് മരിക്കുന്നതിന് മുന്‍പ് മുരുകന്‍ പറയുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ആദിവാസി ക്ഷേമത്തിനായി കോടികള്‍ ഒഴുക്കുന്ന അട്ടപ്പാടിയില്‍ ഭിന്നശേഷിക്കാരനായ മുരുകന്‍ പറഞ്ഞത് മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ്. മെയ് 21-ാം തീയതി മലമുകളിലെ ചെറിയ ഷെഡില്‍ മുരുകനെ നാട്ടുകാരാണ് മരിച്ചു കിടക്കുന്നത് കണ്ടത്.

 Tribal man lack food and treatment died in Attappady, palakkad, News, Local-News, Dead, Police, Dead Body, Natives, Food, Hospital, Kerala

മറ്റുള്ളവര്‍ നല്‍കുന്ന ഭക്ഷണം മാത്രം കഴിച്ചാണ് ഇയാള്‍ ജീവിച്ചിരുന്നത്. അസുഖ ബാധിതനായി കിടന്നതോടെ ഭക്ഷണവും ലഭിച്ചില്ല. ആദിവാ യുവാവ് മരിച്ചു കിടന്നിട്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് പോലും കാത്തു നില്‍ക്കാതെ അഗളി പൊലീസ് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
മുരുകന് ഒരു കാല്‍ ഇല്ല. ഒരാഴ്ചയോളം ചികിൽസ ഇല്ലാതെ കുടിലില്‍ കിടക്കുകയായിരുന്നു . വീടിന് സമീപത്തെ സുനില്‍ എന്നയാളാണ് ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ സുനിലിന്‍റെ അമ്മ ആശുപത്രിയിലായതോടെ ഭക്ഷണമെത്തിക്കാന്‍ കഴിഞ്ഞില്ല.

അതേസമയം പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് വികലാംഗ പെന്‍ഷന്‍ കഴിഞ്ഞ മാസം ശരിയാക്കി കൊടുത്തുവെന്നാണ്. എന്നാല്‍ പെന്‍ഷന്‍ മുരുകന് ലഭിച്ചുതുടങ്ങിയിരുന്നോ എന്ന് വ്യക്തമല്ല.

Keywords: Tribal man lack food and treatment died in Attappady, palakkad, News, Local-News, Dead, Police, Dead Body, Natives, Food, Hospital, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?