കോവിഡ് വലയില്‍ കുടുങ്ങി മുള്ളന്‍പന്നി വേട്ടക്കാരന്‍: വെട്ടിലായി പൊലീസും കോടതിയും

കണ്ണൂര്‍: (www.kvartha.com 26.05.2020) ചെറുപുഴയില്‍ കോവിഡ് സ്ഥിരീകരിച്ചത് മുള്ളന്‍പന്നിവേട്ടക്കാരന്. ചെറുപുഴ  തട്ടുമ്മലില്‍ മുള്ളന്‍പന്നിയെ വേട്ടയാടിയ കേസിലെ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 21-ന് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സബ് ജയിലിലേക്ക് അയച്ചു. ഈ സമയത്ത് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായത്.

ഇതോടെ ഇയാള്‍ ഹാജരായ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റും എട്ട് ജീവനക്കാരും ക്വാറന്റൈനില്‍ ആയി. അന്ന് കോടതി ഡ്യൂട്ടി എടുത്ത ചെറുപുഴ പൊലീസ് സ്റ്റേഷനിലെ വനിത സിവില്‍ പൊലീസ് ഓഫീസറും റിമാന്‍ഡിലായ ഇയാളെ കണ്ണൂര്‍ സബ് ജയിലിലേയ്ക്ക് കൊണ്ടുപോയ ചെറുപുഴയിലെ പൊലീസ് ജീപ്പിന്റെ ഡ്രൈവറും പ്രിസണ്‍ എസ് കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരും ക്വാറന്റൈനില്‍ പ്രവേശിച്ചു.

Pig hunter confirmed covid; police and others quarantine, Kannur, News, Health, Health & Fitness, Remanded, Court, Jail, Police, Payyannur, Kerala

പയ്യന്നൂര്‍ കോടതിയും ചെറുപുഴ പൊലീസ് സ്റ്റേഷനും അഗ്നിശമന സേനയെത്തി അണുവിമുക്തമാക്കി. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തട്ടുമ്മലില്‍ ഏപ്രില്‍ നാലിന് ശനിയാഴ്ച രാത്രി 11.30 മണിയോടുകൂടിയാണ് നായാട്ട് സംഘത്തെ പൊലീസ് സംഘം കാണുന്നത്. പൊലീസിനെ കണ്ടതോടെ വേട്ടയാടി പിടിച്ച മുള്ളന്‍പന്നിയേയും കയ്യിലുണ്ടായിരുന്ന മൂന്ന് തോക്കുകളും ഏഴ് തിരകളും കത്തിയും ഉപേക്ഷിച്ച് നായാട്ട് സംഘം ഓടുകയായിരുന്നു.

മുഖ്യ പ്രതിയായ തട്ടുമ്മല്‍ സ്വദേശി അന്നുമുതല്‍ ഒളിവിലായിരുന്നു. ഇയാളുടെ കൂടെ ഉണ്ടായിരുന്നവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഹൈക്കോടതിയില്‍ ജാമ്യത്തിനായി ശ്രമിച്ച ഇയാളോട് മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാവാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരമാണ് ഇയാള്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത്. അന്ന് എട്ട് കോടതി ജീവനക്കാരും മജിസ്ട്രേറ്റുമാണ് കോടതിയില്‍ ഉണ്ടായിരുന്നത്.

ഇയാള്‍ക്കു വേണ്ടി ഹാജരായ വക്കീലും വക്കീലിന്റെ ഓഫീസിലെ ജീവനക്കാരും ക്വാറന്റൈനിലായി. ഒളിവില്‍ ഇരുന്നപ്പോള്‍ ഇയാള്‍ താമസിച്ച സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുയാണ്. ഇയാള്‍ ബന്ധപ്പെട്ട വ്യക്തികള്‍ ആരൊക്കെയെന്ന വിവരവും ശേഖരിച്ചു വരുന്നു. ഇയാളുടെ ഭാര്യയുടേയും കുട്ടികളുടെയും സ്രവ പരിശോധന നടത്തിയിട്ടുണ്ട്.

Keywords: Pig hunter confirmed covid; police and others quarantine, Kannur, News, Health, Health & Fitness, Remanded, Court, Jail, Police, Payyannur, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?