ഹന്ദ്വാരയില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു


ശ്രീനഗര്‍: (www.kvartha.com 05.05.2020) ജമ്മു കശ്മീര്‍ കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. മൂന്നു സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വാന്‍ഗം-ക്വാസിയാബാദ് മേഖലയില്‍വെച്ച് സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കൂടുതല്‍ സൈന്യം എത്തി മേഖലയില്‍ പ്രത്യാക്രമണം തുടരുകയാണ്. ശനിയാഴ്ച മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ കേണലും മേജറും ഉള്‍പ്പെടെ നാല് സൈനികരും ഒരു പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ എട്ടുമണിക്കൂറോളം നീണ്ടു.

Srinagar, News, National, Jawans, Killed, Injury, Attack, Jammu And Kashmir, CRPF, Handwara, three CRPF jawans killed in Jammu And Kashmir

Keywords: Srinagar, News, National, Jawans, Killed, Injury, Attack, Jammu And Kashmir, CRPF, Handwara, three CRPF jawans killed in Jammu And Kashmir 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?