കോവിഡ് സമൂഹ വ്യാപനം തടയുന്നതിനായി തളിപ്പറമ്പില്‍ സിസിടിവി ക്യാമറ നിരീക്ഷണവുമായി പൊലീസ്
കണ്ണൂര്‍: (www.kvartha.com 19.05.2020) കോവിഡ് 19 വൈറസ് രോഗ സമൂഹ വ്യാപനം തടയുന്നതിനായി തളിപ്പറമ്പില്‍ അത്യാധുനിക സംവിധാനവുമായി പൊലീസ്. തളിപ്പറമ്പ് മാര്‍ക്കറ്റിലും മറ്റിടങ്ങളിലും പൊലീസ് നഗരസഭയുടെ സഹകരണത്തോടെ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തി. കോവിഡ് സമൂഹ വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. പദ്ധതി തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളവും ഡിവൈഎസ്പി ടികെ രത്നകുമാറും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ജില്ലയില്‍ തന്നെ ഇത്തരമൊരു സംവിധാനം ഇതാദ്യമായാണ്. തളിപ്പറമ്പ് മാര്‍ക്കറ്റും പരിസരവും ഇനി മുതല്‍ 15 നാള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റില്‍ 13 ഇടങ്ങളില്‍ നഗരസഭയുടെ സഹായത്തോടെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഇത് നിരീക്ഷിക്കാനും നടപടികള്‍ എടുക്കാനുമായി തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയില്‍ പൊലീസ് കണ്‍ട്രോള്‍ റൂമും തുറന്നു.
മാര്‍ക്കറ്റിലെ കടകളില്‍ എത്തുന്നവരും കടക്കാരും സാമൂഹിക അകലം പാലിക്കുന്നുണ്ടോ, മാസ്‌ക്ക് ധരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂം വഴി നിരീക്ഷിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ മാര്‍ക്കറ്റില്‍ ഇതിന്റെ ഭാഗമായി സ്ഥാപിച്ച ബോക്സ് വഴി മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കും. അതും അവഗണിക്കുന്നവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് കണ്‍ട്രോള്‍ റൂമിലെത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും.
നിലവില്‍ 15 ദിവസത്തേക്കാണ് നിരീക്ഷണം. രണ്ട് പൊലീസുകാര്‍ക്ക് ഇതിന്റെ ചുമതല നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയന്ത്രണവും നിരീക്ഷണവും നീട്ടുമെന്നും ഡിവൈഎസ്പി ടികെ രത്നകുമാര്‍ പറഞ്ഞു. സിഐ എന്‍കെ സത്യനാഥന്‍, ട്രാഫിക് അഡീ. എസ് ഐ എം രഘുനാഥന്‍, നഗരസഭാ ലൈബ്രേറിയന്‍ വിവി വിജയന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Keywords: Police with CCTV camera surveillance at Taliparamba, Kannur, News, Health, Health & Fitness, Police, Inauguration, CCTV, Kerala.

Powered by Info News For You

Comments
Post a Comment