ശക്തമായ കാറ്റിലും മഴയിലും മലയോരത്ത് വ്യാപക നാശനഷ്ടം; വീടുകളും കാര്‍ഷിക വിളകളും നശിച്ചു

രാജപുരം: (https://ift.tt/2AyuipF) വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോരത്ത് വ്യാപകമായ നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപകമായ നാശനഷ്ടമുണ്ടായി.  ചുള്ളിക്കര പയ്യച്ചേരി ഭാഗത്താണ് കൂടുതല്‍ നാശ നഷ്ടം ഉണ്ടായത്. ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ  മഴയില്‍ പറമ്പിലേക്കും വീടിനു മുകളിലെക്കും റബ്ബര്‍ മരങ്ങളും കാട്ടു മരങ്ങളും ഒടിഞ്ഞു വീണു.
Kasaragod, Rajapuram, Kerala, News, Rain, Heavy rains makes damages

നൂറോളം റബ്ബര്‍ മരങ്ങളും നിരവധി കവുങ്ങ്, തെങ്ങ്, വാഴക്കള്‍, പ്ലാവ് എന്നിവ നശിച്ചു. ചുള്ളിക്കരയിലെ ബാലകൃഷ്ണന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനും കേടുപാടുകള്‍ സംഭവിച്ചു.
ചുള്ളിക്കരയിലെ ശാരദ പയ്യച്ചേരി, ചന്തു നായര്‍, കെ കുഞ്ഞിരാമന്‍ നായര്‍, ബാലകൃഷ്ണന്‍, ഭാരതി ജി, തോമസ് നെടുങ്ങാട്ട്, ടി എം നാരായണന്‍, സന്ദീപ് പീറ്റര്‍, ത്രേസ്യമ്മ എന്നിവരുടെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശം സംഭവിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. വൈദ്യുതി ബന്ധവും താറുമാറായി.


Keywords: Kasaragod, Rajapuram, Kerala, News, Rain, Heavy rains makes damages


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?