സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടായതായി അംഗീകരിക്കുന്നു; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ച് കടമെടുപ്പ് പരിധി കൂട്ടി കേന്ദ്രം

ന്യൂഡല്‍ഹി: (www.kvartha.com 17.05.2020) കോവിഡ് പ്രതിസന്ധിയില്‍നിന്നു രാജ്യത്തു കരകയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരംഭിച്ചു.

ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍നിന്ന്:

*കോവിഡ് കാരണമുള്ള കടബാധ്യതയില്‍പ്പെടുന്ന കമ്പനികള്‍ ഡിഫോള്‍ട്ട് വിഭാഗത്തില്‍ ഉള്‍പ്പെടില്ല. പുതിയ ഇന്‍സോള്‍വന്‍സി നടപടികളൊന്നും ഉണ്ടാകില്ല. ഒരു വര്‍ഷത്തേക്കാണ് ആനുകൂല്യം. പഠനത്തിനായി 3 സ്വയം പ്രഭ ചാനലുകള്‍ നിലവിലുണ്ട്. അവയ്‌ക്കൊപ്പം 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 12 ചാനലുകള്‍ ലഭ്യമാക്കും.

Borrowing Limits of States Raised from 3% of Their GDP to 5%; Govt to Open All Public Sectors to Private Players, New Delhi, News, Business, Finance, Minister, Declaration, Press meet, Students, National

*പൊതുമേഖലക്ക് പ്രത്യേക നയം ആവശ്യമാണ്. നിലവില്‍ മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. പക്ഷേ പുതിയ ഒരു നയം വേണം. തന്ത്രപ്രധാനമായ മേഖല, മറ്റുള്ളവ എന്നിങ്ങനെ പൊതുമേഖല സ്ഥാപനങ്ങളെ തരംതിരിക്കും. തന്ത്രപ്രധാന മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ നോട്ടിഫൈ ചെയ്യും. ആ മേഖലയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇടപെടല്‍ സാധ്യമാക്കുന്ന നയത്തിനാണു വഴി തുറക്കുന്നത്.

*സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടായതായി അംഗീകരിക്കുന്നു. 46,038 കോടി രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങള്‍ക്ക് ഏപ്രിലില്‍ നല്‍കിയിരുന്നു.

*സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ത്തി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ദീര്‍ഘനാളുകളായി ആവശ്യപ്പെടുന്നതാണ് കടമെടുപ്പ് പരിധി കൂട്ടുകയെന്നത്. ഇതുവഴി ലഭിക്കുന്ന പണം കോവിഡ് ഘട്ടത്തില്‍ ഏറെ നിര്‍ണായകം.

*പിഎം ഇവിദ്യ പദ്ധതി പ്രകാരം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കും

* ഒരു രാജ്യം ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൗകര്യം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നടപ്പാക്കും

* ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും കാഴ്ചാപരവും കേള്‍വിപരമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും പ്രത്യേകം ഓണ്‍ലൈന്‍ പഠന സൗകര്യം

* ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസിനും പ്രത്യേകം ടിവി ചാനലുകള്‍ കമ്യൂണിറ്റി റേഡിയോകളും പോഡ്കാസ്റ്റുകളും ഉള്‍പ്പെടെ സാങ്കേതികത പഠനത്തില്‍ ഉപയോഗപ്പെടുത്തും

* ആരോഗ്യമേഖലയില്‍ കേന്ദ്രം കൂടുതല്‍ തുക വകയിരുത്തും. രാജ്യത്തെ എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി പരിചരണത്തിനായി പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കും. എല്ലാ ബ്ലോക്കുകളിലും പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ ഉറപ്പാക്കും. ബജറ്റ് എസ്റ്റിമേറ്റില്‍ 60000 കോടിയോളം രൂപ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റിവച്ചിരുന്നു.

* തൊഴിലുറപ്പ് പദ്ധതിയിലേക്ക് അധികമായി 40,000 കോടി രൂപ അധികമായി ലഭ്യമാക്കും.

* ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും പരിരക്ഷ ഉറപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്റെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ ആഹ്വാന പ്രകാരമാണ് തുടര്‍ പദ്ധതികളെല്ലാം.

* 8.19 കോടി കര്‍ഷകരിലേക്ക് 2000 രൂപ വീതം എത്തിച്ചു, ആകെ ചെലവിട്ടത് 16,394 കോടി രൂപ

* നാഷനല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ 1405 കോടിയും രണ്ടാം ഘട്ടത്തില്‍ 1402 കോടിയും ലഭ്യമാക്കി. 3000 കോടി രൂപ ആകെ ലഭ്യമാക്കുകയാണു ലക്ഷ്യം.

* ലോക്ഡൗണ്‍ ആരംഭ സമയത്ത് ജനങ്ങളുടെ ജീവനാണു പ്രഥമ പ്രാധാന്യം നല്‍കിയത്. അതിനാലാണ് അവശ്യവസ്തുക്കള്‍ കൃത്യമായി എത്തിക്കാന്‍ ശ്രമിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് തിരികെ പോകുന്നവര്‍ക്ക് ട്രെയിനില്‍ ഉള്‍പ്പെടെ ഭക്ഷണം ഉറപ്പാക്കി. സഹായം ലഭ്യമാക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ് ഇനി.

* പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ടിലൂടെ 20 കോടി പേര്‍ക്കാണ് സഹായമെത്തിച്ചത്. നേരിട്ട് അക്കൗണ്ടിലേക്കു പണമെത്തുകയായിരുന്നു. ഇതുവഴി നല്‍കിയത് 10,025 കോടി രൂപ

* ലോക്ഡൗണിനു പിന്നാലെ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജനങ്ങള്‍ക്ക് അവശ്യവസ്തുക്കളെത്തിച്ചു. അതു സഹായമല്ല, കേന്ദ്രത്തിന്റെ കടമയാണ്. ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി എത്തിച്ചതില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും വിവിധ സംസ്ഥാനങ്ങള്‍ക്കും ധനമന്ത്രി അഭിനന്ദനം അറിയിച്ചു. ലോക്ഡൗണിനിടയിലും എഫ്‌സിഐ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഇന്നത്തെ പ്രഖ്യാപനങ്ങള്‍ 7 മേഖലകളുമായി ബന്ധപ്പെട്ടതാണ്:

1) തൊഴിലുറപ്പ് പദ്ധതി

2) ഗ്രാമീണനഗര മേഖലകളുടെ ആരോഗ്യം, വിദ്യാഭ്യാസം

3) കമ്പനീസ് ആക്ട് ലളിതമാക്കല്‍

4) കോവിഡ് കാലത്തെ ബിസിനസ്

5) സംരംഭങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കല്‍

6) പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രഖ്യാപനം

നാലാംദിനത്തില്‍ ബഹിരാകാശം, കല്‍ക്കരി, പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ ഊര്‍ജിത സ്വകാര്യവല്‍ക്കരണത്തിനായിരുന്നു കേന്ദ്ര തീരുമാനം. ഏതാനും വര്‍ഷങ്ങളായി പരിഗണനയിലുള്ള സ്വകാര്യവല്‍ക്കരണ പദ്ധതികളാണ് കോവിഡ് നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചത്. പ്രതീക്ഷിക്കുന്ന വരുമാനവും മുതല്‍മുടക്കും ചേര്‍ത്താല്‍ ഏകദേശം 82,000 കോടി രൂപയുടേതാണു പദ്ധതികള്‍. കാര്‍ഷികോല്‍പന്ന വിപണിയില്‍ ഉദാരവല്‍ക്കരണത്തിന് അവശ്യസാധന നിയമം ഉള്‍പ്പെടെ ഭേദഗതി ചെയ്യാനുള്ളതായിരുന്നു മൂന്നാം ദിവത്തെ കേന്ദ്ര തീരുമാനം.

കാര്‍ഷിക മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിധി ഉള്‍പ്പെടെയുള്ള പദ്ധതികളും പ്രഖ്യാപിച്ചു. കൃഷി, കന്നുകാലി, മത്സ്യ മേഖലകളിലായി മൊത്തം 1.54 ലക്ഷം കോടിയുടെ പദ്ധതികള്‍. ചെറുകിട കര്‍ഷകര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും അതിഥിത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ 2.46 ലക്ഷം കോടി രൂപയുടെ പദ്ധതികളായിരുന്നു രണ്ടാം ദിനത്തില്‍ പ്രഖ്യാപിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 3.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ആദ്യഘട്ടമായി ധനമന്ത്രി പ്രഖ്യാപിച്ചത്.

Keywords: Borrowing Limits of States Raised from 3% of Their GDP to 5%; Govt to Open All Public Sectors to Private Players, New Delhi, News, Business, Finance, Minister, Declaration, Press meet, Students, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?