പ്രവാസി മലയാളികള്‍ക്ക് ആശ്വാസമേകി ദോഹയില്‍ നിന്നും കണ്ണൂരിലേക്കും വിമാന സര്‍വീസ് നടത്തും

കണ്ണൂര്‍: (www.kvartha.com 15.05.2020) ഖത്തറിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് അടുത്തയാഴ്ചയിലെ ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തി. മൊത്തം മൂന്ന് സര്‍വീസുകളാണ് അടുത്തയാഴ്ച ദോഹയില്‍ നിന്നും കേരളത്തിലേക്കുണ്ടാവുക. കോഴിക്കോടിനും കൊച്ചിക്കും പുറമെ കണ്ണൂരിലേക്കും കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാണ്. കണ്ണൂരിലേക്ക് സര്‍വീസുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അനിശ്ചിതത്വം നിലനിന്നിരുന്നു.

വരുന്ന പത്തൊമ്പതിനാണ് ദോഹ കണ്ണൂര്‍ വിമാനം. ദോഹയില്‍ നിന്ന് പ്രാദേശിക സമയം വൈകീട്ട് 6.40 മണിക്ക് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 01.25 മണിക്ക് കണ്ണൂരിലെത്തും. വരുന്ന പതിനെട്ടിനാണ് കോഴിക്കോട്ടേക്ക് സര്‍വീസ്. പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 15.35 മണിക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.30 ന് കോഴിക്കോട്ടെത്തും. വരുന്ന 21നാണ് കൊച്ചിയിലേക്കുള്ള രണ്ടാം സര്‍വീസ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 02.05 മണിക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 08.05 മണിക്ക് കൊച്ചിയിലെത്തും.

Kannur, News, Kerala, Flight, Passengers, Travel, Doha, Air India, Flights from Doha to Kannur

ഹൈദരാബാദ്, ബംഗളൂരു ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റ് നാലിടങ്ങളിലേക്കും അടുത്തയാഴ്ച്ച സര്‍വീസുണ്ട്. പുതിയ സര്‍വീസിലേക്കുള്ള യാത്രക്കാരെ തെരഞ്ഞൈടുക്കുന്ന നടപടികള്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി തുടങ്ങിയിട്ടുണ്ട്. ഇതില്‍ കോഴിക്കോട് സര്‍വീസിനായി തെരഞ്ഞെടുത്തവര്‍ക്ക് ടിക്കറ്റ് കൈമാറുന്ന നടപടികളും ആരംഭിച്ചു. മടക്കയാത്ര ഉദ്ദേശിക്കുന്നവര്‍ക്കായി എംബസി പുതിയ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും പ്രത്യേക സമിതി വഴിയാണ് മുന്‍ഗണനാക്രമത്തില്‍ അടിയന്തിര സാഹചര്യത്തില്‍ നാട്ടില്‍ പോകേണ്ടവരെ തെരഞ്ഞെടുക്കുക.


Keywords: Kannur, News, Kerala, Flight, Passengers, Travel, Doha, Air India, Flights from Doha to Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?