പകല്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് രാത്രി മെഹന്ദി ചടങ്ങുകളും 'ജോറാന്‍' എന്ന പരമ്പരാഗത ആചാരവും; രോഗികളെ ശുശ്രൂഷിക്കുന്നതിന് പ്രഥമ പരിഗണ നല്‍കി വിവാഹ തലേന്നും ജോലി ചെയ്യുന്ന നഴ്‌സ്
ദിസ്പൂര്‍: (https://ift.tt/2TlL9m8) കൊവിഡിനെതിരെ രാപ്പകലില്ലാതെ കൂട്ടായ പരിശ്രമവും പോരാട്ടവുമാണ് ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നത്. അത്തരത്തില്‍ തന്റെ കല്യാണത്തലേന്നും ആതുരശുശ്രൂഷയ്ക്കായി എത്തിയിരിക്കുകയാണ് ആസ്സാമില്‍ നിന്നൊരു നഴ്‌സ്. ഒലി ബാര്‍മാന്‍ എന്ന നഴ്‌സാണ് തന്റെ വിവാഹത്തിന്റെ തലേദിവസവും കൊവിഡ് രോഗികളെ പരിചരിക്കുന്നതിനായി ആശുപത്രിയില്‍ എത്തിയത്. ആസാമിലെ നല്‍ബാരി ജില്ലയിലെ സ്വാഹിദ് മുകുന്ദ കകതി സിവില്‍ ആശുപത്രിയിലെ നഴ്‌സാണ് ഒലി. കഴിഞ്ഞ രണ്ട് മാസമായി എമര്‍ജന്‍സി വിഭാഗത്തില്‍ ഡ്യൂട്ടി നോക്കുകയാണ് ഒലി ബാര്‍മാന്‍.
തിങ്കളാഴ്ചയായിരുന്നു ഒലിയുടെ വിവാഹം. എന്നാല്‍, ജോലിക്ക് മുന്‍ഗണന നല്‍കി തലേദിവസവും രോഗികളെ ശുശ്രൂഷിക്കുന്നതിന് ആശുപത്രിയില്‍ എത്തുകയായിരുന്നു. സിംഗിമാരി ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ നല്‍ബാരി ഡെപ്യൂട്ടി കമ്മീഷണര്‍ ഭാരത് ഭൂഷണ്‍ ദേവചൗധരിയും എത്തിയിരുന്നു. ഈ നഴ്‌സ് ഒരു യഥാര്‍ത്ഥ യോദ്ധാവും ഇത്തരം വിഷമകരമായ സമയത്ത് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമാണെന്ന് ഭാരത് ഭൂഷണ്‍ പറഞ്ഞു.
'വിവാഹം നടക്കുമോ ഇല്ലയോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. ചടങ്ങ് മാറ്റിവയ്ക്കാന്‍ ഞങ്ങളുടെ ബന്ധുക്കളില്‍ പലരും നിര്‍ദ്ദേശിച്ചു. എന്നാല്‍ ലോക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് വന്നതോടെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു'ഒലി ബാര്‍മാന്‍ പറയുന്നു.
ഡ്യൂട്ടി സമയം കഴിഞ്ഞ് ശനിയാഴ്ച രാത്രി ആയിരുന്നു ഒലിയുടെ മെഹന്ദി ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ഞായറാഴ്ച രാവിലെ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വീണ്ടും ഡേ ഷിഫ്റ്റ് കഴിഞ്ഞ ഒലി, 'ജോറാന്‍' എന്ന പരമ്പരാഗത ആചാരത്തില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് പോകുകയും ചെയ്തു. നഴ്‌സിന്റെ സമര്‍പ്പണവും ആത്മാര്‍ത്ഥതയും സമൂഹമാധ്യമങ്ങളില്‍ വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
'തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയില്‍ പ്രവേശിക്കണമെന്ന് എന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നുവെങ്കില്‍, വിവാഹ ചടങ്ങുകള്‍ അവസാനിച്ചുകഴിഞ്ഞ് ഞാന്‍ തീര്‍ച്ചയായും ആശുപത്രിയില്‍ എത്തുമായിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളെ ശുശ്രൂഷിക്കുന്നതിനാണ് പ്രഥമ പരിഗണന' ഒലി ബാര്‍മാന്‍ പറയുന്നു. ലോക് ഡൗണായതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, National, India, Assam, Nurse, Job, Health, Bride, Marriage, Function, COVID19, Assam Nurse Chooses Duty Over Bridal Ritualsതിങ്കളാഴ്ചയായിരുന്നു ഒലിയുടെ വിവാഹം. എന്നാല്‍, ജോലിക്ക് മുന്‍ഗണന നല്‍കി തലേദിവസവും രോഗികളെ ശുശ്രൂഷിക്കുന്നതിന് ആശുപത്രിയില്‍ എത്തുകയായിരുന്നു. സിംഗിമാരി ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ നല്‍ബാരി ഡെപ്യൂട്ടി കമ്മീഷണര്‍ ഭാരത് ഭൂഷണ്‍ ദേവചൗധരിയും എത്തിയിരുന്നു. ഈ നഴ്‌സ് ഒരു യഥാര്‍ത്ഥ യോദ്ധാവും ഇത്തരം വിഷമകരമായ സമയത്ത് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമാണെന്ന് ഭാരത് ഭൂഷണ്‍ പറഞ്ഞു.
'വിവാഹം നടക്കുമോ ഇല്ലയോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. ചടങ്ങ് മാറ്റിവയ്ക്കാന്‍ ഞങ്ങളുടെ ബന്ധുക്കളില്‍ പലരും നിര്‍ദ്ദേശിച്ചു. എന്നാല്‍ ലോക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് വന്നതോടെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു'ഒലി ബാര്‍മാന്‍ പറയുന്നു.
ഡ്യൂട്ടി സമയം കഴിഞ്ഞ് ശനിയാഴ്ച രാത്രി ആയിരുന്നു ഒലിയുടെ മെഹന്ദി ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ഞായറാഴ്ച രാവിലെ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വീണ്ടും ഡേ ഷിഫ്റ്റ് കഴിഞ്ഞ ഒലി, 'ജോറാന്‍' എന്ന പരമ്പരാഗത ആചാരത്തില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് പോകുകയും ചെയ്തു. നഴ്‌സിന്റെ സമര്‍പ്പണവും ആത്മാര്‍ത്ഥതയും സമൂഹമാധ്യമങ്ങളില്‍ വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
'തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയില്‍ പ്രവേശിക്കണമെന്ന് എന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നുവെങ്കില്‍, വിവാഹ ചടങ്ങുകള്‍ അവസാനിച്ചുകഴിഞ്ഞ് ഞാന്‍ തീര്‍ച്ചയായും ആശുപത്രിയില്‍ എത്തുമായിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളെ ശുശ്രൂഷിക്കുന്നതിനാണ് പ്രഥമ പരിഗണന' ഒലി ബാര്‍മാന്‍ പറയുന്നു. ലോക് ഡൗണായതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Powered by Info News For You

Comments
Post a Comment