അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു
മംഗളൂരു: (https://ift.tt/3e3Q8zz) അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. 1452 അതിഥിതൊഴിലാളികളുമായി തിരൂരില്‍ നിന്നും ജയ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ എഞ്ചിനാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 1.35 മണിയോടെ മംഗളൂരു പടീല്‍ റെയില്‍വേ സ്റ്റേഷനു സമീപം പാളം തെറ്റിയത്. അപകടത്തില്‍ ആളപായമുണ്ടായില്ല.
ചെന്നൈ ചീഫ് സേഫ്റ്റി ഓഫീസര്‍ ഓണ്‍ലൈന്‍ വഴിയാണ് അന്വേഷണം ആരംഭിച്ചത്. മംഗളൂരുവിലെ റെയില്‍വേ ഓഫീസര്‍മാര്‍ സംഭവത്തെ കുറിച്ച് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താനുള്ള സിഗ്‌നല്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് മുന്നോട്ടുപോയി പാളം തെറ്റുകയായിരുന്നു. സിഗ്‌നല്‍ നല്‍കിയിട്ടും വണ്ടിനിര്‍ത്താതെ മുന്നോട്ട് പോയ ലോക്കോപൈലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് എഞ്ചിനുകളാണ് ട്രെയിനിനുണ്ടായിരുന്നത്. ഇതില്‍ ഒരു എഞ്ചിന്‍ പൂര്‍ണമായും രണ്ടാം എഞ്ചിന്റെ മുന്‍ ചക്രങ്ങളും പാളംകടന്ന് മണ്ണില്‍ പൂഴ്ന്നു. ചൊവ്വാഴ്ച വൈകിട്ടോടെ മണ്ണില്‍ പൂണ്ട എഞ്ചിന്‍ മംഗളൂരു സെന്‍ട്രലിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ എ വി പ്രവീണ്‍കുമാര്‍, കെ പി സുജിത്ത്, ജൂനിയര്‍ എഞ്ചിനീയര്‍ എം പി ശ്രീരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പാളത്തില്‍ തിരിച്ചുകയറ്റി.

Keywords: Mangalore, Karnataka, News, Train, Railway-track, Accident, Passenger train carrying migrant workers derails at Padil; Investigation started
Powered by Info News For You

Comments
Post a Comment