പി കെ മിശ്ര വക്രബുദ്ധിയും മറ്റുള്ളവരുടെ വേദനയില്‍ ആഹ്ലാദിക്കുന്നയാളും; അദ്ദേഹത്തെ പുറത്താക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ശുദ്ധീകരിക്കണം; ഒപ്പം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിനെയും പുറത്താക്കണമെന്നും ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ: (www.kvartha.com 04.05.2020) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയേയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിനെയും പുറത്താക്കണമെന്ന് ബിജെപി നേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ സുബ്രഹ്മണ്യന്‍ സ്വാമി. '' പി കെ മിശ്രയെ പുറത്താക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ശുദ്ധീകരിക്കണം''. He is crooked and sadistic. ( അദ്ദേഹം വക്രബുദ്ധിയും മറ്റുള്ളവരുടെ വേദനയില്‍ ആഹ്ലാദിക്കുന്നയാളുമാണ്.''). എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പി കെ മിശ്രയെ കുറിച്ച് പറഞ്ഞത്.

ഒമ്പത് വര്‍ഷം ശരദ് പവാറിന്റെ കൂടെയായിരുന്നു പി കെ മിശ്ര. പല സത്യസന്ധരായ ഉദ്യോഗസ്ഥരെയും അനാവശ്യമായി ലക്ഷ്യമിടുകയാണ് പി കെ മിശ്രയെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. വാസ്തവത്തില്‍ നൃപേന്ദ്ര മിശ്രയെ പിഎംഒയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും കാര്യപ്രാപ്തിയുള്ള മിടുക്കരായ ചെറുപ്പക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Interview Prime Minister's Office should be cleaned up; RBI Governor must be ousted: Subramanian Swamy, News, Politics, RBI, Allegation, BJP, National, Investment, Banking, Leader, National

മാത്രമല്ല, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ശക്തികാന്ത് ദാസിനെയും അടിയന്തരമായി പുറത്താക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ദാസ് പറയുന്നത് വെറും മണ്ടത്തരങ്ങളാണ് . വരുന്ന ജൂണോടെ ഏകദേശം എട്ടു ലക്ഷം കോടി രൂപയെങ്കിലും റിസര്‍വ് ബാങ്കില്‍ വിവിധ ബാങ്കുകളുടെ നിക്ഷേപമായുണ്ടാവും. ലോക്ക്ഡൗണിനു മുമ്പ് ഇത് 40,000 കോടി രൂപ മാത്രമായിരുന്നു.

ഇത്രയും പണം കൈയ്യിലുള്ളപ്പോഴാണ് വായ്പ കൊടുക്കണമെന്ന് ദാസ് ബാങ്കുകളെ ഉപദേശിക്കുന്നത്. ബാങ്കുകളുടെ പണം റിസര്‍വ് ബാങ്കിന്റെ കൈയ്യിലാണ്. ബാങ്കുകള്‍ എവിടെ നിന്നെടുത്താണ് വായ്പ കൊടുക്കുക. തമിഴ്‌നാട്ടില്‍ ഉദ്യോഗസ്ഥനായിരുന്ന കാലം മുതല്‍ ദാസിനെ എനിക്കറിയാം. ഹീ ഈസ് എ ക്രൂക്ക്. അരുണ്‍ ജെയ്റ്റ്‌ലിയാണ് ദാസിനെ കൊണ്ടുവന്നത്. ഒരു തെരഞ്ഞെടുപ്പില്‍ പോലും ജയിക്കാത്ത ആളാണ് ജെയ്റ്റ്‌ലി എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Keywords: Interview Prime Minister's Office should be cleaned up; RBI Governor must be ousted: Subramanian Swamy, News, Politics, RBI, Allegation, BJP, National, Investment, Banking, Leader, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?