തിരക്കുള്ള റോഡിലൂടെ അതിവേഗം കടന്നുപോകുന്ന വാഹനങ്ങള്‍, പെട്ടെന്ന് ആകാശത്ത് വിമാനം ദൃശ്യമാകുന്നു; കണ്ണു തുറന്നു നോക്കുന്നതിന് മുമ്പ് ഹൈവേയില്‍ കാറിന് തൊട്ടടുത്ത് ലാന്‍ഡിംഗ്; ഞെട്ടിത്തരിച്ച് കാഴ്ചക്കാര്‍
ന്യൂയോര്‍ക്ക്: (www.kvartha.com 22.05.2020) തിരക്കുള്ള റോഡിലൂടെ അതിവേഗം കടന്നുപോകുന്ന വാഹനങ്ങള്‍, പെട്ടെന്ന് ആകാശത്ത് വിമാനം ദൃശ്യമാകുന്നു. അടുത്ത വിമാനത്താവളത്തിലേക്കായിരിക്കും അതെന്ന് കരുതുന്നതിന് മുമ്പ് തന്നെ ഹൈവേയില്‍ കാറിന് തൊട്ടടുത്ത് ലാന്‍ഡിംഗ്. ഞെട്ടിത്തരിച്ച് കാഴ്ചക്കാര്‍. അമേരിക്കയിലെ ക്യാന്‍സ് സിറ്റിയില്‍ ലീസമ്മിറ്റ് ഹൈവേയില്‍ കഴിഞ്ഞദിവസമാണ് സംഭവം.
രണ്ടു എഞ്ചിനുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. വിമാനം താഴ്ന്ന് പറക്കുന്നത് കണ്ട കാര്‍ യാത്രികനാണ് മൊബൈലില്‍ വിഡിയോ പകര്‍ത്തിയത്. ആറു പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബീച്ച് ക്രാഫ്റ്റിന്റെ ബിച്ച് ഡി 50 എന്ന ചെറുവിമാനമാണ് ഹൈവേയില്‍ ലാന്‍ഡ് ചെയ്തത്.
ഹൈവേയില്‍ സുരക്ഷിതമായി ലാന്‍ഡു ചെയ്ത വിമാനം പിന്നീട് തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് റോഡുമാര്‍ഗം കൊണ്ടുപോയി. എഞ്ചിന്‍ തകരാര്‍ കണ്ടയുടന്‍ വിമാനം സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചതുകൊണ്ട് ആര്‍ക്കും പരിക്കുകളില്ലെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം കാനഡയിലും സമാന സംഭവം നടന്നിരുന്നു.

Keywords: ‘Just short of a miracle’: Plane makes safe landing on I-470 in Lee’s Summit, Missouri, New York, News, Flight, Video, America, Media, Report, World.
Powered by Info News For You

Comments
Post a Comment