സാനിയ മിര്‍സയുടെ ട്രൗസറല്ല സാനിറ്റൈസര്‍; ടെന്നിസ് താരം ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ മലയാളികള്‍ക്കിടയില്‍ വൈറലാകുന്നു
ന്യൂഡെല്‍ഹി: (www.kvartha.com 15.05.2020) സാനിയ മിര്‍സയുടെ ട്രൗസറല്ല സാനിറ്റൈസര്‍, ടെന്നിസ് താരം ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ മലയാളികള്‍ക്കിടയില്‍ വൈറലാകുന്നു. കോഴിക്കോട് സ്വദേശികളായ എംകെ ബിനീഷും സഹോദരന്‍ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍, ഒപ്പം സാനിറ്റൈസറും.
കൊറോണ വൈറസ് വ്യാപനത്തിനിടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും സാനിറ്റൈസര്‍ എന്ന് പറയുന്നതില്‍ സാധാരണ മലയാളി നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ വിഡിയോയുടെ പ്രധാന കാതല്‍. കടയില്‍ സാധനം വാങ്ങാനെത്തുന്ന ഒരാള്‍ സാനിറ്റൈസര്‍ എന്നതിനു പകരം 'സാനിയ മിര്‍സയുടെ ട്രൗസര്‍' എന്ന് എഴുതിക്കൊണ്ടുവന്നതും കടക്കാരന്‍ അതു തിരുത്തുന്നതുമാണ് വിഡിയോയുടെ ഇതിവൃത്തം.

അനില്‍ തോമസ് എന്നയാളാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കൂട്ടത്തില്‍ സാനിയ മിര്‍സയെ ടാഗും ചെയ്തു. വിഡിയോ കണ്ട സാനിയ ചിരിക്കുന്ന ഇമോജി സഹിതം വിഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടിലും പങ്കുവയ്ക്കുകയായിരുന്നു.
Keywords: Sania Mirza. Malayalam Tik Tok Video, New Delhi, News, Twitter, Video, Brothers, Malayalees, Humor, Tennis, Sania Mirza, Sports, National.How he got everything mixed up. @MirzaSania. And sanitizers @KeralaTourism. pic.twitter.com/YrO3qQLNkD— anil thomas (@anil317) May 11, 2020
Powered by Info News For You

Comments
Post a Comment