മംഗളൂരുവില്‍ ലോക്ഡൗണില്‍ ഇളവ്
മംഗളൂരു: (https://ift.tt/35AmQWw) രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതോടെ ഓറഞ്ച് സോണില്‍ ഉള്‍പെട്ട ദക്ഷിണ കന്നഡ ലോക്ഡൗണില്‍ ഇളവ്. മെയ് നാലു മുതല്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുമണിവരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വിവിധ കടകള്‍ തുറക്കാനും ആളുകള്‍ക്ക് പുറത്തിറങ്ങാനും അധികൃതര്‍ അനുമതി നല്‍കി. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപ പിഴയീടാക്കും. ഷോപ്പിംഗ് മാള്‍, സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, ഹോട്ടലുകള്‍, ദന്താസ്പത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ തുറക്കാന്‍ അനുമതിയില്ല. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് ഏഴുവരെ മദ്യവില്‍പന ശാലകള്‍ തുറക്കും. ബാറുകള്‍ തുറക്കില്ല.
തുറക്കാവുന്ന സ്ഥാപനങ്ങള്‍ അവ പാലിക്കേണ്ട മാനദണ്ഡങ്ങള്‍, ജീവനക്കാരുടെ എണ്ണം മുന്‍കരുതലുകള്‍ തുടങ്ങിയവയെല്ലാം സംബന്ധിച്ച് വിശദമായ അറിയിപ്പും ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴു മണി വരെ ജില്ലയ്ക്ക് അകത്ത് വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിന് പാസ് ആവശ്യമില്ല. ജില്ലയ്ക്ക് പുറത്ത് പോകാന്‍ പാസ് വേണം.
ഓട്ടോറിക്ഷ, കാര്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയ്ക്കും തിങ്കളാഴ്ച ഓടാന്‍ അനുമതി നല്‍കി. കാറിലും ഓട്ടോറിക്ഷയിലും ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ.
Keywords: Mangalore, Karnataka, News, COVID-19, Mask, Concession for lock down in Dakshina Kannada

Powered by Info News For You

Comments
Post a Comment