കടയില്‍ക്കയറി മെഡിക്കല്‍ ഷോപ്പുടമയെ കയ്യേറ്റം ചെയ്ത എസ് ഐക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: (www.kvartha.com 19.05.2020) കടയില്‍ക്കയറി മെഡിക്കല്‍ ഷോപ്പുടമയെ കയ്യേറ്റം ചെയ്ത എസ് ഐയെ സ്ഥലംമാറ്റി. കഠിനം കുളത്ത് ജനസേവ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീലാല്‍ ശ്രീനിവാസനെ(33) മര്‍ദിച്ച സംഭവത്തിലാണ് കഴക്കൂട്ടം എസ് ഐ സന്തോഷ് കുമാറിനെ സ്ഥലം മാറ്റിയത്. കണ്‍ട്രോള്‍ റൂമിലേക്കു സ്ഥലംമാറ്റിയത്. കടയിലെ സിസിടിവി ദൃശ്യങ്ങളടക്കം കാട്ടിയാണ് ശ്രീലാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയത്. തുടര്‍ന്നാണ് എസ് ഐക്കെതിരെ നടപടി എടുത്തത്.

ഞായാറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. എസ്‌ഐ പ്രകോപനമില്ലാതെ കടയില്‍ക്കയറി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. കടയ്ക്കുള്ളില്‍ കയറിയ എസ് ഐ കടയുടമയെ കൈയേറ്റം ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കട അടയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്ന് കടയുടമ പറയുന്നു.

 SI attacked medical shop owner in Kazhakootam Trivandrum, Police, attack, Complaint, Crime, Criminal Case, CCTV, Thiruvananthapuram, Congress, Kerala

പത്തുദിവസം മുന്‍പ് വനിതാ എസ് ഐയുടെ നേതൃത്വത്തിലെത്തിയ സംഘം വൈകിട്ട് ഏഴുമണിയോടെ മെഡിക്കല്‍ ഷോപ്പ് അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവശ്യസേവനമായതിനാല്‍ കട തുറന്നിരിക്കാന്‍ അനുമതിയുണ്ടെന്ന് ശ്രീലാല്‍ പറഞ്ഞു. ഇത് പൊലീസ് സംഘം എസ് ഐയെ അറിയിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ശ്രീലാലിന്റെ പരാതിയില്‍ പറയുന്നത്. എന്നാല്‍, മാസ്‌ക് വേണ്ട വിധത്തില്‍ ധരിക്കണമെന്നാവശ്യപ്പെടുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച രാത്രി രോഗിക്ക് മരുന്നു കൊണ്ടുപോകുന്നതിനിടെ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും എസ് ഐ സന്തോഷ് കുമാര്‍ മര്‍ദിച്ചതായും പരാതിയുണ്ട്.

കഠിനംകുളം ഷാജി ഹൗസില്‍ സുഹൈല്‍ ഷാജഹാന്‍(24) ആണ് കമ്മിഷണര്‍ക്കു ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. മേനംകുളം റെയില്‍വേ പാലത്തിനു സമീപം വച്ച് സുഹൈലിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയിട്ടുള്ള പരാതി. മരുന്നുകള്‍ കാണിച്ചപ്പോഴാണ് വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.

Keywords: SI attacked medical shop owner in Kazhakootam Trivandrum, Police, attack, Complaint, Crime, Criminal Case, CCTV, Thiruvananthapuram, Congress, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?